ബുക്കിങ്ങിൽ കുതിച്ച് ഥാർ റോക്സ്, ഒരു മണിക്കൂറിൽ 1.76 ലക്ഷം ബുക്കിങ്

Thar Roxx

മഹീന്ദ്ര ഥാറിനോട് വാഹനപ്രേമികൾക്ക് ഒരു ക്രേസ് ഉണ്ട്. മൂന്ന് ഡോർ മഹീന്ദ്ര ഥാർ ഇന്ത്യൻ വാഹന വിപണിയിൽ ജനപ്രിയമാണ് ഇതിനു പിന്നാലെയാണ് ഥാറിന്റെ അഞ്ച് ഡോർ പതിപ്പായ ഥാർ റോക്‌സ് കമ്പനി അവതരിപ്പിച്ചത്. ഒക്ടോബര്‍ മൂന്നിന് രാവിലെ 11നാണ് ഥാര്‍ റോക്‌സിന്റെ ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് വിവരങ്ങൾ കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ബുക്കിംങ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ 1.76 ലക്ഷം ബുക്കിങ് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ. ഒക്ടോബര്‍ 12 മുതല്‍ വാഹനം ഡെലിവറി ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

Also read: ബിഎംഡബ്ല്യുവിന്റെ രണ്ടാമത്തെ ഇലക്ട്രിക്ക് സ്കൂട്ട‍ർ വിപണിയിൽ

ഓഫ് റോഡ് റൈഡിനൊപ്പം കുടുംബത്തിനൊപ്പം യാത്ര ചെയ്യുക എന്നതാണ് ഥാർ റോക്സിന്റെ ആശയം. 12.99 ലക്ഷം മുതല്‍ 22.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. MX1, MX5, MX3, AX5L, AX3L, AX7L എന്നിങ്ങനെ മൊത്തം ആറ് വേരിയൻ്റുകളിലിറങ്ങുന്ന വാഹനത്തിന് 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ഡീസൽ എഞ്ചിനുമാണുള്ളത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളും ലഭ്യമാകും. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ഥാര്‍ റോക്‌സിന്റെ വില്‍പനയാണ് മഹീന്ദ്രയുടെ ലക്ഷ്യം. മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴിയും മഹീന്ദ്ര വെബ് സൈറ്റു വഴിയും ഥാര്‍ റോക്‌സിനായുള്ള ബുക്കിങ് തുടരാനാകും.

Also Read: വീണ്ടും പഞ്ചിന്റെ കാമോ എഡിഷന്‍ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News