താര കല്യാണിന് ശബ്ദം തിരിച്ചു കിട്ടുമോ? എ ഐ വഴി മറുപടി നൽകി താരം; അസുഖവും ചികിത്സയും വ്യക്തമാക്കി ഡോക്ടർ

സിനിമാ സീരിയൽ താരം കല്യാണിന്റെ ശബ്ദം നഷ്ടപ്പെട്ട വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ രോഗവും ചികിത്സയും സംബന്ധിച്ച ഒരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താര കല്യാണും, താരത്തിന്റെ ഡോക്ടറും. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിൽ എ ഐ സംവിധാനം വഴിയാണ് താര കല്യാൺ സംസാരിച്ചത്. തുടർന്ന് രോഗത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത് ഡോക്ടറാണ്.

‘സർജറി കഴിഞ്ഞ് രണ്ടാഴ്ചയായി. ശബ്ദം തീരെ ഇല്ലെന്നുതന്നെ പറയാം. വീഡിയോ എടുക്കുന്നത് എഐ വഴിയാണ്. എത്രയും വേഗം ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തിൽ വീഡിയോ എടുക്കണമെന്ന് ആഗ്രഹമുണ്ട്’, എന്ന് പറഞ്ഞാണ് താര കല്യാൺ വീഡിയോ ആരംഭിച്ചത്. തുടർന്ന് ഡോക്ടറാണ് വിവരങ്ങൾ പങ്കുവെച്ചത്.

താര കല്യാണിന്റെ ഡോക്ടർ പറഞ്ഞത്

ALSO READ: ‘ആദ്യം പൃഥ്വി അത് നിരസിച്ചു, രാവും പകലും ഞാൻ വിളിച്ചുകൊണ്ടേയിരുന്നു, ഒടുവിൽ മറ്റു നടന്മാരുടെ തീയതി മാറ്റി’, അലി അബ്ബാസ്

ഉറപ്പായും ശബ്ദം തിരികെ വരും. എല്ലാ രോഗികളിലും അത് തിരികെ കിട്ടാൻ സമയത്തിൽ വ്യത്യാസം വരും. സ്പാസ്മോഡിക് ഡിസ്ഫോനിയ എന്ന പേര് ഭീകരമാണെങ്കിലും രോഗം അത്ര ഭീകരം അല്ല. വ്യക്തമായ കാരണം അറിയില്ല. പക്ഷെ ഇത് ഉണ്ടാകുന്നത് ഒരു പക്ഷെ ശബ്ദം ഒരുപാട് സമയം ഉപയോഗിക്കുന്നതുകൊണ്ടാകാം. സാധാരണ ഇതിന്റെ മെഡിസിനെന്ന് പറയുന്നത് ബോട്ടോക്സാണ്. അത് വോക്കൽ കോഡിലേക്ക് ഇൻജെക്റ്റ് ചെയ്യുക എന്നുള്ളതാണ് പതിവ്. എന്നാൽ ആറുമാസത്തിൽ കൂടുതൽ അതിന്റെ എഫെക്ട് കിട്ടാൻ പ്രയാസമാണ്. എങ്കിലും കൂടുതലും ആളുകൾ ഇതാണ് എടുക്കുന്നത്. കേരളത്തിലെ ജനസംഖ്യയിൽ ആയിരം പേരോളം ആളുകൾ ഈ രോഗം സഹിക്കുന്നവരാണ്. സർജറി ചെയ്യാൻ ചിലർക്ക് ഭയമാണ്.

ALSO READ: ‘സ്ക്രീനിൽ നിന്നെ കണ്ടെത്താൻ പ്രയാസമായിരുന്നു, എല്ലാം പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന നടൻ’ ഇന്ദ്രജിത്തിന്റെ വൈകാരികമായ കുറിപ്പ്

ഇൻജെക്ഷൻ ഭയമില്ല. വോക്കൽ കോഡിൽ ഇൻജെക്ഷൻ ചെയ്യുന്നത് ഇന്ത്യയിൽ തന്നെ വളരെ കുറച്ച് സെന്ററുകളിലാണ്. രണ്ട്മൂന്നുതരം സർജറികളുണ്ട്. അകത്തൂടെയും പുറത്തൂടെയും ചെയ്യാറുണ്ട്. പാടുകൾ വരാൻ താത്പര്യം ഇല്ലാത്തവർക്ക് ഉള്ളിലൂടെ സർജറി ചെയ്യുന്നതാണ് നല്ലത്. ബോട്ടോക്സ് കൊടുക്കുന്നതിനെക്കാൾ എഫക്ടാണ് സർജറിക്ക് ലഭിക്കുന്നത്. എൻഡോസ്കോപ്പിക് തൈറോ അരിറ്റിനോയിഡാണ് നമ്മൾ ചെയ്തത്. രണ്ടാഴ്ച കൊണ്ട് ശബ്ദം തിരികെ വരണം എന്നാണ്. ഉറപ്പായും താരക്ക് ശബ്ദം വരും’, നടിയുടെ അവസ്ഥ വിശദീകരിച്ച് ഡോക്ടർ പറഞ്ഞു. ഇത് ഒറ്റപ്പെട്ട രോഗാവസ്ഥയല്ല. കേരളത്തില്‍ തന്നെ ഈ രോഗം വന്ന പലരുമുണ്ട്. വക്കീലന്മാരും ടീച്ചേഴ്‌സും അടക്കം പലരും. അതുകൊണ്ട് പേടിക്കാനൊന്നും ഇല്ല. ജീവന് ഭീഷണിയുള്ള അസുഖമല്ല. പക്ഷെ കുറച്ച് പെയിന്‍ഫുള്ളാണ്. സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന ആള്‍ക്കാര്‍ക്ക് പെട്ടന്ന് അതിന് സാധിക്കാതെ വരുമ്പോഴുള്ള പ്രശ്‌നവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News