തരൂരിന്റെ വിവാദ പ്രസ്താവന കോ ലീ ബീ സഖ്യത്തിനുള്ള മുന്നൊരുക്കം: ഐ എന്‍ എല്‍

മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ഒരു തെരഞ്ഞെടുപ്പ് മുന്നൊരുക്കമായി വേണം കാണാനെന്ന് ഐഎന്‍എല്‍. പലസ്തീന്‍ ഭീകരവാദികള്‍ 1400 ഇസ്രയേലിയരെ കൊന്നു എന്നുതുടങ്ങിയുള്ള തരൂരിന്റെ വിവാദ പരാമര്‍ശങ്ങള്‍ തിരുത്താന്‍ തരൂരോ യു ഡി എഫോ തയാറാവാത്തത് ബോധപൂര്‍വമാണെന്നും ഐ എന്‍ എല്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ പി ഇസ്മായിലും ഓര്‍ഗാനസിങ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസും പ്രസ്താവനയില്‍ പറഞ്ഞു.

READ ALSO:തിരുവനന്തപുരത്തെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി

‘ആര്‍എസ്എസ് വോട്ടുകള്‍ നിര്‍ണായകമായ തിരുവനന്തപുരം മണ്ഡലത്തില്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പലസ്തീനികളെ തള്ളിപ്പറഞ്ഞും സംഘപരിവാറിനെ തൃപ്തിപ്പെടുത്തിയും തെരഞ്ഞെടുപ്പ് ജയിക്കുക എന്ന ലക്ഷ്യമാണ് തരൂരിനുള്ളത്. സമ്മേളന ശേഷവും തരൂരിന്റെ വിവാദ പ്രസ്താവനകളെ തള്ളിക്കളയാതെയുള്ള ലീഗ് നേതാക്കളുടെ നിലപാടിനെ വരുന്ന തെരെഞ്ഞെടുപ്പിലെ കോ ലീ ബീ സഖ്യത്തിന്റെ മുന്നൊരുക്കമായി വേണം കരുതാന്‍’ – ഐ എന്‍ എല്‍ നേതാക്കള്‍ പറഞ്ഞു.

READ ALSO:യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോ 28

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News