മോഹൻലാലിനൊപ്പം പുതിയ ചിത്രവുമായി ട്രെൻഡ്സെറ്റർ സംവിധായകൻ

ഏറ്റവും പുതിയ ചിത്രത്തിന്റെ സൂചന അറിയിച്ച് തരുൺ മൂർത്തി. സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർ സംവിധായകൻ തരുൺ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. മോഹൻലാൽ ആണ് നായകൻ. മോഹൻലാലിന്റെ 360ാമത്തെ സിനിമ കൂടിയാണ് ഇത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം.

ALSO READ: ‘ആ പ്രിൻസിപ്പലിനെ ഇങ്ങ് വിളിച്ചേ’; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു തരുൺ മൂർത്തി. മലയാള സിനിമയിൽ പുതിയൊരു ട്രെൻഡ്സെറ്റർ ആയിരുന്ന ചിത്രമായിരുന്നു ‘സൗദി വെള്ളക്ക’.

ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. മോഹന്‍ലാലിനെ വെച്ച് സിനിമ എടുക്കാൻ തയ്യാറെടുക്കുന്ന കാര്യം തരുണ്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. മലയാളത്തിന്‍റെ യുവ സംവിധായകൻ തരുണും പ്രിയ താരവും ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ് മോഹന്‍ലാല്‍. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം, മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് എമ്പുരാന്‍ എന്ന ചിത്രത്തിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമാണ് എമ്പുരാൻ. മലൈക്കോട്ടൈ വാലിബൻ ആയിരുന്നു അവസാനം റിലീസ് ആയ മോഹൻലാൽ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News