ആരേലും ഒരു തോക്ക് തരുമോ? ബാലയെ അനുകൂലിച്ചതിന് സംവിധായകൻ തരുൺമൂർത്തിക്ക് തെറിവിളി: ബാല തന്നെ കോടതിയെന്ന് പോസ്റ്റ്

അശ്ലീല പരാമർശങ്ങളും അധിക്ഷേപ വിഡിയോകളും നിർമ്മിക്കുന്ന യൂട്യൂബ് വ്‌ളോഗർക്കെതിരെ സംസാരിച്ച നടൻ ബാലയെ അനുകൂലിച്ച് സംവിധായകൻ തരുൺ മൂർത്തി രംഗത്ത്. ബാല തന്നെയാണ് കോടതി എന്നാണ് തരുൺ മൂർത്തി ഫേസ്ബുക്കിൽ കുറിച്ചത്. ഓൺലൈൻ, ഓഫ്‌ലൈൻ വെർബൽ ഡയേറിയകൾക്ക് ഈ നാട്ടിൽ നിയമം ഇല്ലേൽ ഇതൊക്കെ തന്നെയാണ് കോടതിയെന്നും തരുൺമൂർത്തി ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: സവർക്കറെ പാതിവഴിയിൽ നിർത്തി രണ്‍ദീപ് ഹൂഡയും നിര്‍മ്മാതാക്കളും തമ്മിൽ തല്ലുന്നു, സിനിമ ഇറക്കാൻ കഴിയുമോ എന്ന് ആശങ്ക

എന്നാൽ, ബാലയെ അനുകൂലിച്ച് പോസ്റ്റ് ഇട്ടത് മുതൽ തരുൺമൂർത്തിക്കെതിരെ പേരറിയാത്ത ഒരുപാട് പ്രൊഫൈലുകളിൽ നിന്ന് തെറി വിളികളും മറ്റും വരികയും തുടർന്ന് എല്ലാ പ്രൊഫൈലുകളെയും സംവിധായകൻ ഇരുന്ന് ബ്ളോക്ക് ചെയ്യുകയുമായിരുന്നു. ഫേസ്ബുക്കിലൂടെ തന്നെയാണ് ഈ വിവരവും സംവിധായകൻ പങ്കുവച്ചത്.

ALSO READ: പുനലൂര്‍ താലൂക്ക് ആശുപത്രി: 2 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

‘പോസ്റ്റ് ഇട്ടതും മുഖവും പേരും ഇല്ലാത്ത ഫേക്ക് പ്രൊഫൈലുകൾ തെറി വിളിയും ആയി വന്നിട്ടുണ്ട്. വന്നതിനെ എല്ലാം കുത്തി ഇരുന്ന് ബ്ലോക്ക്‌ ചെയ്യുന്നുണ്ട്. ആരേലും ഒരു തോക്ക് തരുമോ പ്ലീസ്’, തരുൺമൂർത്തി കുറിച്ചു.

ALSO READ: ഫിഫ വനിതാ ലോകകപ്പ്; സ്പെയിൻ ക്വാർട്ടറിലെത്തുന്ന ആദ്യ ടീം

അതേസമയം, യൂട്യൂബര്‍ പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകര്‍ക്കുകയോ താൻ ചെയ്തിട്ടില്ലെന്നും ബാല വെളിപ്പെടുത്തി. തല്ലാനും അടിച്ചു തകർക്കാനും പോകുന്നവർ കുടുംബത്തെയും കൂട്ടി അവിടെ പോകില്ലല്ലോ എന്നും, താൻ തന്റെ കുടുംബത്തെയും കൂട്ടി അയാളോട് സംസാരിക്കാനാണ് പോയതെന്നും ബാല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News