ആശ്വാസം…കഴക്കൂട്ടത്ത് നിന്ന് കാണാതായ തസ്മിദിനെ കണ്ടെത്തി

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയായ തസ്മിദിനെ കണ്ടെത്തി. അണ്‍ റിസര്‍വ്ഡ് കംപാര്‍ട്ട്‌മെന്റില്‍ കമിഴ്ന്ന് കിടക്കുകയായിരുന്നു കുട്ടി.

ALSO READ:കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ചു; ഒരു വയസുകാരന്‍ പാമ്പിനെ കടിച്ചു കൊന്നു, വീഡിയോ

താംബരം എക്‌സ്പ്രസ്സില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയത് വിജയവാഡയില്‍ നിന്നാണ്. മലയാളി സമാജം പ്രവര്‍ത്തകരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ വിശാഖപട്ടണത്ത് ഇറക്കി.

ALSO READ:പിഎഫ്എ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഫില്‍ ഫോഡന്

അസമിലേക്ക് പോകുകയാണെന്നും രാവിലെ മാത്രമാണ് ഭക്ഷണം കഴിച്ചതെന്നും കുട്ടി റെയില്‍വേ പൊലീസിനോട് പറഞ്ഞതായാണ് വിവരം. കുട്ടിയെ ആര്‍പിഎഫ് കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടിയെ കേരളാ പൊലീസിന് കൈമാറും.

ചെന്നൈയില്‍നിന്ന് ഈ സമയത്ത് ആസാമിലേക്ക് ഒരു ട്രെയിന്‍ ഉണ്ടായിരുന്നു. ഇതില്‍ കുട്ടി സ്വദേശത്തേക്കാണ് പോയിരുന്നിരിക്കാം എന്നായിരുന്നു നിഗമനം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. അതേസമയം തസ്മിദിനെ കണ്ടെത്താന്‍ സഹായിച്ച കേരള പൊലീസിനും മറ്റെല്ലാവര്‍ക്കും തസ്മിദിന്റെ കുടുംബം നന്ദിയറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News