തീക്ഷ്ണമായ ആ നോട്ടം; ആടുജീവിതം പുത്തന്‍ പോസ്റ്റര്‍ പുറത്ത്

ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകര്‍ ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഏപ്രില്‍ പത്തിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുന്ന ആടുജീവിതം അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളിലടക്കം ചര്‍ച്ചയായ ചിത്രമാണ്.

ALSO READ:കെ സ്‌മാര്‍ട്ട് വ്യാജ വാര്‍ത്ത: ഒടുവില്‍ മാപ്പ് പറഞ്ഞ് മനോരമ ന്യൂസ്

ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്ററാണ് ഇപ്പോള്‍ വൈറലാവുന്നത്. പൃഥിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്ററിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ഉള്‍പ്പെടെയുള്ളവര്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്നുവെന്ന് അറിയിച്ചാണ് രണ്‍വീര്‍ സിംഗ് പോസ്റ്റര്‍ പങ്കുവെച്ചത്. പോസ്റ്ററിലെ പൃഥ്വിരാജിന്റെ ലുക്കും വൈറലാവുന്നുണ്ട്. നിറകണ്ണുകളായി വിദൂരതയിലേക്ക് തീക്ഷ്ണതയോടെ നോക്കി നില്‍ക്കുന്ന പൃഥ്വിരാജിനെയാണ് പോസ്റ്ററില്‍ കാണുന്നത്.

aadujeevitham Latest poster went viral on social media

ALSO READ:കാത്തിരിപ്പിന് വിരാമം; മലൈക്കോട്ടൈ വാലിബൻ ട്രെയ്‌ലർ റിലീസ് ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News