മാധ്യമങ്ങളുടേത് വ്യാജ വാർത്ത, സിപിഐഎം എന്നും തന്നെ ചേർത്തു പിടിച്ചിട്ടേയുള്ളൂ; അബ്ദുൾ ഷുക്കൂർ

മാധ്യമങ്ങളുടേത് വ്യാജ വാർത്ത, സിപിഐഎം എന്നും തന്നെ ചേർത്തു പിടിച്ചിട്ടേയുള്ളൂവെന്ന് സിപിഐഎം പാലക്കാട് ഏരിയാ കമ്മിറ്റി അംഗവും തൊഴിലാളി യൂണിയൻ നേതാവുമായ അബ്ദുൾ ഷുക്കൂർ. മാധ്യമ ഭീകരത എന്താണെന്ന് ഇപ്പോൾ മനസിലായി. മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, അബ്ദുൾ ഷുക്കൂർ സിപിഐഎം വിടുന്നു എന്ന തരത്തിൽ മാധ്യമ വാർത്തകൾ വരുകയും സിപിഐഎമ്മിൽ പൊട്ടിത്തെറി എന്ന് ചാനലുകൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ALSO READ: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തൃശൂരിൽ നടക്കും

ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ച് കൊണ്ട് സിപിഐഎം നേതാക്കൾക്കൊപ്പം എൽഡിഎഫ് കൺവെൻഷൻ വേദിയിലെത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം അബ്ദുൾ ഷുക്കൂർ വ്യാജ പ്രചരണങ്ങൾക്ക് മറുപടി നൽകിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News