ആ നിവിൻ പോളി ചിത്രം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി; തുറന്ന് പറച്ചിലുമായി ചിത്രത്തിന്റെ നിർമാതാവ്

നിവിൻ പോളി ചിത്രമായ ഹേയ് ജൂഡിന് പ്രതീക്ഷിച്ച അത്ര വിജയം നേടാനായില്ല എന്ന് തുറന്ന് പറഞ്ഞ് ചിത്രത്തിന്റെ നിർമാതാവ് അനിൽ അമ്പലക്കര. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനിൽ അമ്പലക്കര ഈ കാര്യം തുറന്ന് പറഞ്ഞത്. 2018 ൽ നിവിൻ പോളിയും തൃഷയും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ഹേയ് ജൂഡ്. സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ട്ടമാണ് ഉണ്ടായിരിക്കുന്നത് എന്നും അനിൽ അമ്പലക്കര പ്രതികരിച്ചു.

Also read:ഇസ്രയേലിലെ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പാക്കണം:ജോസ് കെ മാണി

നടന്‍ എന്ന ചിത്രത്തിന് അവാര്‍ഡ് ലഭിച്ച വേദിയില്‍ വച്ച് ഔസേപ്പച്ചന്‍ വഴിയാണ് ശ്യാമ പ്രസാദിനെ താന്‍ പരിചയപ്പെടുന്നതും, ഹേയ് ജൂഡ് എന്ന സിനിമയിലേക്ക് എത്തുന്നത് എന്നും അനില്‍ പറഞ്ഞു. സിനിമയിൽ ആദ്യം കാളിദാസ് ജയറാമിനെയാണ് നായകനാക്കാൻ തീരുമാനിച്ചത്. ഇത് ജയറാമിനോട് അടക്കം സംസാരിച്ചിരുന്നു. കാളിദാസിനോട് കഥയും പറഞ്ഞു. എന്നാല്‍ പിന്നീട് നിവിനെ സംവിധായകന്‍ നിര്‍ദേശിക്കുകയായിരുന്നു. സാറ്റലൈറ്റ് അടക്കം ലഭിക്കും എന്നതും ഈ മാറ്റത്തിന് കാരണമായി എന്നും അനിൽ അമ്പലക്കര പറഞ്ഞു.

Also read:അടിയോടടി:ഹൈദരാബാദിൽ ലങ്കൻ സെഞ്ചുറി ഷോ ! പാകിസ്ഥാന് വൻ വിജയലക്ഷ്യം

ഹേയ് ജൂഡിന് മുന്‍പ്, തമിഴില്‍ നിവിൻ പോളി സിനിമയ റിച്ചി പുറത്തിറങ്ങിയത് വലിയ പരാജയമായിരുന്നു. അത് ഹേയ് ജൂഡിനെയും ബാധിച്ചു. ഫാന്‍സും മറ്റും നിവിൻ നായകനായ ചിത്രത്തോട് സഹകരിച്ചില്ല. എന്നാല്‍ പിന്നീട് 25 കോടി കളക്ഷന്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്ററൊക്കെ ഇറക്കി, ഇതൊക്കെ നടന്മാര്‍ അവരുടെ അടുത്ത പ്രൊജക്ട് വേണ്ടിയാണ് ഇറക്കുന്നത്. നിവിന്റെ ഹേയ് ജൂഡിന് നാല് കോടി രൂപയോളം നഷ്‍ടമുണ്ടാക്കിയെന്നും അനില്‍ അമ്പലക്കര വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News