ലക്ഷദ്വീപിലെ സ്കൂൾ യൂണിഫോമിൽ നിന്ന് തട്ടം ഒഴിവാക്കി. ഇതുമായിബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കി. ലക്ഷദ്വീപ് ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ്റെതാണ് നടപടി. ഹാഫ് സ്ലീവ് ഷർട്ടും, പാൻ്റും യൂണിഫോമാക്കിയാണ് പുതിയ സർക്കുലർ. ഇതിന് പുറമേ ടൈ, ബെൽറ്റ്, ഷൂ, സോക്സ് എന്നിവക്കും അനുമതി നൽകിയിട്ടുണ്ട്. സർക്കുലർ കർശനമായി പാലിക്കണമെന്നും നിർദേശം നൽകി.
Also Read: അമേരിക്കയിലെ കാട്ടുതീ: കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി
അതേസമയം, യൂണിഫോമിൽ നിന്ന് തട്ടം ഒഴിവാക്കിയ നിയമം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും ഇതിനെതിരെ ലക്ഷദ്വീപ് ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ പ്രതികരിച്ചു.വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ പെൺകുട്ടികൾക്ക് സ്കാർഫുകളോ ഹിജാബുകളോ ധരിക്കുന്നതിന് സമ്പൂർണ നിരോധനമുണ്ടെന്ന് മുഹമ്മദ് ഫൈസൽ എം.പി ആരോപിച്ചു.
നേരത്തെ ലക്ഷദ്വീപിലെ സ്കൂള്‍ യൂണിഫോമില്‍ മാറ്റങ്ങൾ വരുത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് അരപ്പാവാടയും ആണ്‍കുട്ടികള്‍ക്ക് ട്രൗസറുമാണ് പുതിയ വേഷം. പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ആണ്‍കുട്ടികള്‍ക്ക് ഹാഫ് പാന്‍റ്സ്, ഹാഫ് കൈയ്യുള്ള ഷര്‍ട്ട്. ആറു മുതല്‍ പ്ലസ് ടു വരെയുള്ള ആണ്‍കുട്ടികള്‍ക്ക് പാന്‍റ്, ഹാഫ്‌കൈ ഷര്‍ട്ട്. പെണ്‍കുട്ടികള്‍ക്ക് പ്രി സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ഹാഫ് പാവാട, ഹാഫ് കൈ ഷര്‍ട്ട്. അതിനു മുകളില്‍ ഡിവൈഡര്‍ സ്‌കേര്‍ട്ട് എന്നിവയാണ് പുതിയ യൂണിഫോം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here