വെറും പത്ത് മിനുട്ട് മതി, തട്ടുകട സ്‌റ്റൈല്‍ ചിക്കന്‍ ഫ്രൈ വീട്ടിലുണ്ടാക്കാം

chicken fry

വെറും പത്ത് മിനുട്ട് മതി, തട്ടുകട സ്‌റ്റൈല്‍ ചിക്കന്‍ ഫ്രൈ വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ ക്രിസ്പി ചിക്കന്‍ ഫ്രൈ വളരെ പെട്ടന്ന് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ചിക്കന്‍- ഒരു കിലോ

വെളുത്തുള്ളി- 5-6 എണ്ണം അല്ലികളാക്കിയത്

പച്ചമുളക് – ആറ് എണ്ണം

ഇഞ്ചി- ഒരു കഷ്ണം

മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍

മുളകുപൊടി- മൂന്നു ടീസ്പൂണ്‍

പട്ട- നാലു ഗ്രാം

ഗ്രാമ്പൂ- നാലു ഗ്രാം

കുരുമുളക്- നാലു ഗ്രാം

വിനാഗിരി ഒരു ടീസ്പൂണ്‍

സോയാസ് സോസ്- ഒരു ടീസ്പൂണ്‍

നാരങ്ങാനീര്- ആവശ്യത്തിന്

വെളിച്ചെണ്ണ- ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

Also Read : അരിയും ചോറുമൊന്നും വേണ്ട ! 5 മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ അപ്പം

തയ്യാറാക്കുന്ന വിധം

പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഒരു ചട്ടിയില്‍ ചൂടാക്കി എടുക്കുക.

മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഒന്ന് മിക്സിയില്‍ അടിച്ച് കുഴമ്പുരൂപത്തില്‍ അരച്ചെടുക്കുക.

വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ മിക്സിയില്‍ അടിച്ചു കുഴമ്പുരൂപത്തിലാക്കുക.

ഈ മിക്സും സോയാസ് സോസ്, വിനാഗിരി, ഉപ്പ്, കറിവേപ്പില എന്നിവയെല്ലാംകൂടി ചിക്കനില്‍ പുരട്ടി വെക്കുക.

ഇതില്‍ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചശേഷം അരമണിക്കൂര്‍ ഫ്രീസറില്‍വെക്കുക.

അതിനുശേഷം ചട്ടിയില്‍ അഞ്ചു മിനിട്ടു വേവിച്ചെടുക്കുക.

അതിനുശേഷം എണ്ണ ചൂടാക്കി, അതിലിട്ടു വറുത്തെടുക്കുക.

ഇതിന്റെ മുകളില്‍ സവാള പൊരിച്ചിടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News