24ാമത് ദുബായ് മാരത്തോണിന് നാളെ തുടക്കം; ചിലയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടേക്കും

dubai marathon

ദുബായ് മാരത്തോണിന് നാളെ തുടക്കം. മാരത്തോണിന്റെ 24 മത് പതിപ്പാണ് ഇത്തവണ നടക്കുക. നാല് കിലോമീറ്റർ, 10 കിലോമീറ്റർ, 42 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മാരത്തോൺ നടക്കുക. ദുബായ് സ്പോർട്സ് കൗൺസിലാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. മുൻ ലോക മാരത്തൺ ചാമ്പ്യൻ ലെലിസ ഡെസീസ ഉൾപ്പെടെയുളളവർ ഇത്തവണ മാരത്തണിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഉംസുഖീം റോഡിലാണ് മാരത്തണിന്‍റെ തുടക്കവും സമാപനവും.

ALSO READ; യുഎഇയിൽ ഡ്രോൺ പറത്താൻ ഇക്കാര്യം നിർബന്ധം; പുതിയ മാറ്റവുമായി സർക്കാർ

അതേസമയം ദുബായ് മാരത്തണ്‍ കാരണം ദുബൈയിലെ പലയിടത്തും നാളെ ഗതാഗതം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ചില റോഡുകള്‍ അടച്ചിടുന്നതിനാല്‍ യാത്രയുടെ റൂട്ടുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്ന് ദുബൈ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പിൽ വ്യക്തമാക്കി. മാരത്തോണിലെത്തുന്ന ആളുകളുടെ സൗകര്യം കണക്കിലെടുത്ത് ദുബായ് മെട്രോ നാളെ പുലർച്ചെ മുതൽ സർവീസ് ആരംഭിക്കും. ഉച്ചയ്ക്ക് 1 മണിയോടെയാണ് മാരത്തണ്‍ അവസാനിക്കുക.

NEWS SUMMERY: The 24th Dubai Marathon is set to take place on Sunday, January 12th, 2025. The marathon will be held in three sections namely 4 km, 10 km and 42 km.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News