നോര്‍ക്ക വ‍ഴി പ്രവാസികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി, കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; നാലാമത് ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

പ്രവാസികള്‍ക്ക് നോര്‍ക്ക വ‍ഴി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ രൂപീകരിക്കുന്നത് പരിഗണിനയിലാണെന്നും മുഖ്യമന്ത്രി. ലോക കേരള സഭ ബഹിഷ്കരിച്ച മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി സ്പീക്കർ എൻ എൻ ഷംസീർ. നാലാമത് ലോക കേരള സഭയ്ക്ക് സമാപനം.

Also Read; ‘പ്രവാസികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും സേവനം, ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള കപ്പൽ ഗതാഗതം പരിഗണനയിൽ’: മുഖ്യമന്ത്രി

മൂന്ന് ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ ആയിരുന്നു നാലാമത് ലോക കേരളസഭ പ്രഖ്യാപിച്ചത്. എന്നാൽ കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സഭയുടെ ആഘോഷ പരിപാടികൾ എല്ലാം സർക്കാർ റദ്ദാക്കി. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന നാലാമത് ലോക കേരളസഭ വിവിധ സെഷനുകളിലെ ചർച്ചകൾ പൂർത്തിയാക്കി മുഖ്യമന്ത്രിയുടെ മറുപടിയോടെയാണ് സമാപിച്ചത്. നോർക്ക വഴി പ്രവാസികൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ രൂപീകരിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി നടത്തി.

Also Read; നിങ്ങൾ ആരെയാണ് ബഹിഷ്കരിക്കാൻ ശ്രമിക്കുന്നത്? ലോക കേരള സഭയെ തിരസ്കരിച്ച മാധ്യമങ്ങൾക്ക് സ്പീക്കർ എ എൻ ഷംസീറിൻ്റെ വിമർശനം

ലോക കേരളസഭയെ വിവാദത്തിൽ മുക്കാനും സഭ തിരസ്കരിക്കാനും ശ്രമിച്ച മാധ്യമങ്ങൾക്കെതിരെ വിമർശനമുന്നയിച്ച് ആയിരുന്നു സ്പീക്കർ എം ഷംസീറിന്റെ സമാപന പ്രസംഗം. ലോക കേരള സഭയുടെ ബ്രാൻഡിങ്ങിന്റെ ഭാഗമായുള്ള ആദ്യ മെഗാ ഷോ അമേരിക്കയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കുവൈറ്റിലെ അപകടത്തിൽ മരിച്ച മലയാളികൾക്ക് വിവിധ പ്രവാസി വ്യവസായികൾ ലോക കേരളസഭയിൽ ധനസഹായവും പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News