ഗതകാല സ്മരണകള്‍ പുതുക്കി തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ 75-ാം വാര്‍ഷികാഘോഷം; ‘ബാക്ക് ടു ഇവാനിയോസ്’ ലോഗോ പ്രകാശനം ചെയ്തു

ഓര്‍മകളുടെ ഒരായിരം മുഹൂര്‍ത്തങ്ങളെ സാക്ഷിയാക്കി തിരുവനന്തപുരം മാര്‍ ഇവാനിയോസ് ഓട്ടോണമസ് കോളജില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടനയായ ‘അമിക്കോസ് ബാക്ക് ടു ഇവാനിയോസ്’-ന്റെ നേതൃത്വത്തില്‍ 75-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി. ചടങ്ങുകളോടനുബന്ധിച്ച് ‘ബാക്ക് ടു ഇവാനിയോസ്’ ന്റെ ലോഗോ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പ്രകാശനം ചെയ്തു.

ALSO READ: “ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടും, സർക്കാർ നേരത്തെ എടുത്ത നിലപാട് തന്നെ തുടരും”: മന്ത്രി സജി ചെറിയാൻ

ബിബ്‌ളിയോ ബുദ്ധയാണ് ലോഗോ രൂപകല്പന ചെയ്തിട്ടുള്ളത്. പരിപാടിയില്‍ അമിക്കോസ് പ്രസിഡന്റ് ഡോ. കെ. ജയകുമാര്‍ ഐഎഎസ് അധ്യക്ഷനായി. ബിഷപ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, ജഗദീഷ്, കെ. മുരളീധരന്‍, വി.വി. രാജേഷ്, ആന്റണി തോമസ്, ബി.സനില്‍കുമാര്‍, എബി ജോര്‍ജ്, സിറിയക് ജോസഫ്, ഡോ. ഷേര്‍ളി സ്റ്റുവര്‍ട്ട്, ആദര്‍ശ്, റിയോ ജോര്‍ജ്, ജിമ്മി ജോര്‍ജ്, ആന്റണി തോമസ്, കെ.ജി. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News