നയിക്കേണ്ടത് ബ്രഹ്മചര്യം- പക്ഷേ വിവാഹം ചെയ്തു പോയി, അതും രഹസ്യമായി; വിവാദത്തിലായി സൂര്യനാർകോവിൽ മഠാധിപതി

ചെന്നൈ കുംഭകോണം സൂര്യനാർകോവിൽ മഠാധിപതിയ്ക്ക് ഒരു അക്കിടി പറ്റി. രഹസ്യമായി ഒന്ന് വിവാഹം ചെയ്തു. സംഗതി പക്ഷേ എങ്ങനെയോ പരസ്യമായി. ചുറ്റും വിമർശനങ്ങളും വിവാദങ്ങളും ഉരുണ്ടുകൂടിയതോടെ വിവാഹം നാട്ടിൽ ചർച്ചയായി മാറിയിരിക്കുകയാണിപ്പോൾ. മഠാധിപതി മഹാലിംഗ സ്വാമി (54) യാണ് തൻ്റെ ഭക്തയായ  ഹേമശ്രീ (47)നെ വിവാഹം ചെയ്ത് വിവാദ നായകനായിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 10ന്   ബെംഗളൂരുവില്‍ വെച്ച് അതീവ രഹസ്യമായി ആയിരുന്നു വിവാഹം നടത്തിയതെങ്കിലും വിവരമെങ്ങനെയോ പുറത്തറിയുകയായിരുന്നു. പിന്നാലെയാണ് മഹാലിംഗ സ്വാമിയുടെ അനുയായികളും ആധ്യാത്മിക പ്രവര്‍ത്തകും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുടുംബ ജീവിതം വരെ ഉപേക്ഷിക്കാൻ തയാറുള്ളവരായിരിക്കണം അധീനം മഠാധിപതികള്‍.

ALSO READ: ഞങ്ങളുടേതൊരു പരിഷ്കൃത സമൂഹമാ, യുപിയിൽ സ്ത്രീകളുടെ വസ്ത്രമളക്കുന്നതിന് പുരുഷൻമാർക്ക് വിലക്ക്, ജിമ്മിലും പുരുഷ ട്രെയിനർ വേണ്ട- നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ

ചരിത്രപരമായി ഇവര്‍ ബ്രഹ്‌മചര്യ ജീവിതം നയിക്കുന്നവരാണ്. ചിലരാകട്ടെ ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ചതിന് ശേഷമാണ് മഠാധിപതി പദവി ഏറ്റെടുത്തിരുന്നതെന്നും അനുയായികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, മഹാലിംഗ സ്വാമി ഈ പരമ്പരാഗത രീതികള്‍ ധിക്കരിച്ചാണ് വിവാഹം നടത്തിയതെന്നാണ് അനുയായികളുടെ വിമര്‍ശനം. ഇതിലൂടെ മഠത്തിൻ്റെ സല്‍പ്പേരിനും മഠാധിപതി കളങ്കം വരുത്തിയെന്ന് ഇവർ ആരോപിക്കുന്നു. അതേസമയം, വിവാഹിതരായ മഠാധിപതികള്‍ നേരത്തെയുമുണ്ടായിരുന്നുവെന്ന് മഹാലിംഗ സ്വാമി സമൂഹ മാധ്യമത്തിൽ കുറിച്ചു. ഹേമശ്രീയെ വിവാഹം കഴിച്ചത് ശരിയാണെന്നും ഇത് വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News