ടൈപ്പ് 1 പ്രമേഹമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മരുന്നും ഭക്ഷണവും പരീക്ഷ ഹാളില്‍ കയറ്റാം

ടൈപ്പ് 1 പ്രമേഹമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സുലിന്‍ പമ്പ്, ഇന്‍സുലിന്‍ പേന, ഷുഗര്‍ ടാബ്ലെറ്റ് തുടങ്ങിയ മരുന്നുകള്‍ പരീക്ഷ ഹാളില്‍ കരുതാന്‍ എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അനുമതി നല്‍കി. ഇത് കൂടാതെ, ടൈപ്പ് 1 പ്രമേഹമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ലേറ്റ്, പഴങ്ങള്‍, ലഘുഭക്ഷണം വെള്ളം എന്നിവയും പരീക്ഷ ഹാളില്‍ കൊണ്ടുവരാം.

ഈ സാമഗ്രികള്‍ കൈവശംവെക്കാന്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. പേരന്റ് അസോസിയേഷന്‍ ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ് ടൈപ്പ് 1 ഡയബറ്റിക് ചില്‍ഡ്രന്‍ എന്ന സംഘടനയുടെ പ്രതിനിധി ബുഷ്റ ശിഹാബ് സമര്‍പ്പിച്ച നിവേദനത്തിന്മേലാണ് സാങ്കേതിക സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ ഈ തീരുമാനമെടുത്തത്. സ്‌കൂളുകളില്‍ ഈ സൗകര്യങ്ങള്‍ നേരത്തെ തന്നെ നിലവില്‍ വന്നിരുന്നെങ്കിലും കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല ഈ സൗകര്യം ടൈപ്പ് 1 പ്രമേഹമുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടപ്പിലാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News