12കാരന്റെ കൊലപാതകം; കാരണം ഉമ്മയോടുള്ള പകയെന്ന് പ്രതി, കൂടുതല്‍ പേരെ കൊലപ്പെടുത്താന്‍ ലക്ഷ്യം വെച്ചിരുന്നെന്ന് പൊലീസ്

അരിക്കുളത്തെ പന്ത്രണ്ടുകാരന്റ കൊലപാതകത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് നാളെ അപേക്ഷ നല്‍കും. പ്രതിക്ക് മറ്റ് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണെന്ന് ഡി വൈ എസ്.പി, ഹരിപ്രസാദ് പറഞ്ഞു.അതേസമയം സംഭവത്തില്‍ ബാലവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

കൊയിലാണ്ടി അരിക്കുളത്തെ 12കാരന്റെ കൊലപാതകത്തില്‍ പ്രതി താഹിറയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നാളെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കൂടുതല്‍ പേരെ കൊലചെയ്യാന്‍ പ്രതി ലക്ഷ്യം വെച്ചിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

പ്രതിക്ക് പിന്നില്‍ മാറ്റെരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. അതുകൊണ്ട് തന്നെ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് ഡിവൈഎസ് പി ഹരിപ്രസാദ് പറഞ്ഞു. കൊലചെയ്യപ്പെട്ട റിഫായിയുടെ ഉമ്മയോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ല എന്നും പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് ഐസ്‌ക്രീംമില്‍ വിഷം ചേര്‍ത്ത് സഹോദരന്റെ കുഞ്ഞിനെ താഹിറ കൊലചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News