തിരുവനന്തപുരത്ത് കൊലക്കേസിലെ പ്രതിയെ വെട്ടിക്കൊന്ന സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

Murder

തിരുവനന്തപുരം പൗഡികോണത്തെ കൊലക്കേസ് പ്രതി വെട്ടുകത്തി ജോയിയുടെ കൊലപാതക കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കുറ്റിയാണി സ്വദേശികളായ മൂന്നു പേരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഓട്ടോറിക്ഷത്തിയ ജോയിയെ കാറിലെത്തിയ സംഘം ശ്രീകാര്യം പൗഡികോണത്തെ സൊസൈറ്റി ജംഗ്ഷനില്‍ വച്ച് വെട്ടിയത്. രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ഇയാളെ ശ്രീകാര്യം പൊലീസെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read : കാപ്പ കേസില്‍ പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുന്‍പ്; തിരുവനന്തപുരത്ത് കൊലക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ചു

അമിത രക്തസ്രാവത്തെ തുടര്‍ന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ രണ്ട് ദിവസം മുന്‍പാണ് കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയത്.

ഗുണ്ട സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായും വിവരമുണ്ട്. കുറ്റിയാണി സ്വദേശികളായ സജീര്‍ ,അന്‍ഷാദ്, അന്‍വര്‍ ഹുസൈന്‍ എന്നിവരെ കേന്ദ്രീകരിച്ച് ഊര്‍ജിത അന്വേഷണം നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News