10 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി

തിരുവനന്തപുരം വർക്കലയിൽ പീഡന കേസിലെ പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പത്തുവയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് അയിരൂർ പോലീസ് 2020 -ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയാണ് അയിരൂർ സ്വദേശി അജിത്ത്.

വിചാരണ തടവുകാരനായ പ്രതിയെ ആറ്റിങ്ങൽ സബ് ജയിലിൽ നിന്നും ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വർക്കല കോടതിയിൽ എത്തിച്ചതായിരുന്നു. കോടതിക്കകത്തു നിർത്തിയിരുന്ന പ്രതി പതിയെ വരാന്തയിലേക്ക് നടന്ന് പോലീസിനെ വെട്ടിച്ച് കോടതിക്കകത്തു നിന്നും ഇറങ്ങി ഓടുകയായിരുന്നു.

also read :ഇന്ന് കര്‍ഷക ദിനം, കേരളത്തിന്‍റെ കാർഷിക പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ചിങ്ങം ഒന്ന് ഊര്‍ജം പകരട്ടെ: മുഖ്യമന്ത്രി

വർക്കല സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അജിത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ട് പിന്നാലെ ഒരു കിലോമീറ്ററോളം പിന്നാലെ ഓടി റോഡിൽ വച്ച് ഇയാളെ കീഴ്പെടുത്തുകയായിരുന്നു. കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിന് അജിത്തിനെതിരെ വർക്കല പോലീസ് പുതിയൊരു കേസ് കൂടി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി. വൈദ്യപരിശോധനക്കുശേഷം അജിത്തിനെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

also read :ഓരോ ആറു മിനിറ്റിലും ഒരു ഫോൺ വീതം മോഷണം, വലഞ്ഞ് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News