ആലുവയിലെ പീഡനം; പ്രതി പ്രദേശവാസി തന്നെയെന്ന് പൊലീസ്; കുട്ടി പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പ്രദേശവാസി തന്നെയെന്ന് എറണാകുളം റൂറല്‍ എസ്പി വിവേക് കുമാര്‍. കുട്ടി പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു. പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതി പ്രദേശത്ത് തന്നെയുള്ള ആളാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും റൂറല്‍ എസ്പി പറഞ്ഞു.

also read- ആലുവയിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെ പീഡിപ്പിച്ചു

സുകുമാരന്‍ എന്നയാളാണ് കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം ഗുരുതര പരുക്കുകളുണ്ട്. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടതുണ്ടെന്നും കുട്ടിയുടെ നില നിലവില്‍ തൃപ്തികരണാണെന്നും പൊലീസ് പറഞ്ഞു.

also read-തൃശൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുംബൈയില്‍

ആലുവ ചാത്തന്‍പുറത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News