കൊച്ചിയിൽ വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിയെ പീഡിപ്പിച്ച കേസ്; പ്രതി ശിവപ്രസാദ് കീഴടങ്ങി

kochi odisha native rape

കൊച്ചി വൈറ്റിലയിൽ വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. പ്രതി ശിവപ്രസാദ് സൗത്ത് എസിപി ഓഫിസിലാണ് കീഴടങ്ങിയത്. 22 വയസ്സുകാരിയായ ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശിവപ്രസാദ് മദ്യം നൽകി ബലാത്സംഗം ചെയ്തെന്നാണ് കേസ്.

അതേസമയം, പ്രതിക്ക് 75 വയസ്സ് പ്രായമുണ്ട്. അയൽ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. കേസിൽ ദേശീയ പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. കൊച്ചിയിലെ ഒരു വീട്ടിൽ ജോലിക്ക് നിന്ന ഒഡീഷ സ്വദേശിനിയായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഒക്ടോബർ 17 ന് മരട് പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

Also Read; വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാനാകില്ല; ഹൈക്കോടതി 

News summary; The accused surrendered in the case of molesting Odisha native lady in Kochi

Sexual assault, Accused surrendered, Odisha native, Kochi, Crime, Kairali News

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News