സ്കൂൾ കൗൺസിലിങ്ങിൽ പീഡന വിവരം പുറത്തു പറഞ്ഞ് ഏഴാം ക്ലാസ്സുകാരി ;പ്രതി അറസ്റ്റിൽ

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. സംഭവത്തിൽ ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ ജിഷ്ണു ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ പലതവണയാണ് പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായത് ആദിവാസി വിഭാഗത്തിൽപെട്ട പെൺകുട്ടിയാണ്‌.

ALSO READ : കുട്ടി പുരസ്‌കാരജേതാവിനെ തേടി മന്ത്രി സ്‌കൂളിൽ, തന്മയയ്ക്ക് വി ശിവൻകുട്ടിയുടെ സ്നേഹാദരം

കഴിഞ്ഞദിവസം സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയായിരുന്നു പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് സ്കൂൾ അധികാരികൾ ഇടുക്കി വനിതാ സ്റ്റേഷനിൽ പരാതി നൽകി.കഞ്ഞിക്കുഴി പൊലീസിന്റെ സഹായത്തോടെ വനിതാ എസ് ഐയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ALSO READ: കയ്യേറ്റഭൂമിയിലെ പള്ളികൾ നീക്കം ചെയ്യണം ; രണ്ട് മുസ്‌ലിം പള്ളികൾക്ക് റെയിൽവേയുടെ നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News