ആടിനെ വീടിന്റെ മുറ്റത്തു കൂടി കൊണ്ടു പോയി, അയല്‍വാസിയുടെ തലയ്ക്ക് കമ്പിവടിക്ക് അടിച്ച കേസില്‍ പ്രതിക്ക് 8 വര്‍ഷം ശിക്ഷ

ആടിനെ വീടിന്റെ മുറ്റത്തു കൂടി കൊണ്ടു പോയതിന് അയല്‍വാസിയുടെ തലയ്ക്കു കമ്പിവടിക്ക് അടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് 8 വര്‍ഷം തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു.

Also Read: തിരുവനന്തപുരത്ത് രണ്ട് ടണ്‍ പഴകിയ മത്സ്യം പിടികൂടി

https://www.kairalinewsonline.com/two-tonnes-of-stale-fish-caught-in-thiruvananthapuram

2018 ജൂലൈ 21നു രാത്രി 9 മണിക്കായിരുന്നു സംഭവം. പ്രസവിച്ച ആടിന് തീറ്റ കൊടുക്കുമ്പോള്‍, പ്രതി താമരക്കുളം കണ്ണനാകുഴി സൂര്യലയം വീട്ടില്‍ സുരേന്ദ്രന്‍ കമ്പിവടിയുമായി എത്തി വള്ളികുന്നം കൃഷ്ണാലയത്തില്‍ രാധാകൃഷ്ണനെ അസഭ്യം പറയുകയും തലയ്ക്ക് അടിച്ചു മുറിപ്പെടുത്തുകയുമായിരുന്നു. അടിയേറ്റ് രാധാകൃഷ്ണന്റെ തലയോട്ടിക്കു പൊട്ടലുണ്ടായി. ചെങ്ങന്നൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി വി.എസ്. വീണ 8 വര്‍ഷം തടവിനും 15,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News