കോടതിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു; പശ്ചിമ ബംഗാളിൽ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു

കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്‌പൂരിൽ ആണ് സംഭവം. കൊലക്കേസ് പ്രതിയായ സജ്ജക് ആലമാണ് പൊലീസിൻ്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

ഇയാൾ കോടതിയിൽ നിന്നും മടങ്ങി വരുന്നതിനിടെ പൊലീസിനു നേരെ വെടിവെച്ച് രക്ഷപ്പെടുകയും പിന്നീട് ഒളിവിൽ പോകുകയും ചെയ്തിരുന്നെന്നും പൊലീസ് പറഞ്ഞു. പിന്നീട് പൊലീസ് ഇയാളെ കണ്ടെത്തിയപ്പോൾ ഇയാൾ വീണ്ടും പൊലീസിനെ ആക്രമിക്കുകയായിരുന്നെന്നും തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതിക്ക് വെടിയേറ്റതെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ ബുധനാഴ്‌ച നോർത്ത് ദിനാജ്‌പൂരിലെ ഗോൾപോഖറിലെ കോടതിയിൽ നിന്ന് തിരികെ കൊണ്ടുവരുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ ഇയാൾ വെടിവെക്കുകയും ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ALSO READ: നിങ്ങളുടെ ഈഗോ സഞ്ജുവിനെ പോലുള്ള ഒരു മികച്ച താരത്തെയാണ് നശിപ്പിക്കുന്നത്; കെസിഎക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

വെടിയേറ്റ രണ്ട് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കുകയും ഇയാളെക്കുറിച്ചുള്ള എന്തെങ്കിലും വിവരം നൽകുന്നവർക്ക് പൊലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തുടർന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്‌ച രാത്രി ഉത്തർ ദിനാജ്‌പൂരിലെ ചോപ്രയിൽ പൊലീസ് സംഘം തിരച്ചിൽ നടത്തുകയും പ്രതി എവിടെയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് കീഴടങ്ങാൻ ഇയാളോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഓടിരക്ഷപെടാനാണ് പ്രതി ശ്രമിച്ചത്.

മൂന്നോ നാലോ തവണ ഇതിനിടെ പൊലീസിന് നേരെ വെടിയുതിർക്കുകയും ചെയ്തു. ശേഷമാണ് പ്രതിക്ക് നേരെ പൊലീസ് വെടിവെച്ചതെന്നും എഡിജിപി ജാവേദ് ഷമിം പറഞ്ഞു. ആലമിൻ്റെ തോളിലും കാലിലും കൈയിലുമായി മൂന്ന് തവണയാണ് വെടിയുതിർത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിരിക്കെ പ്രതി മരിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News