ഒടിടി പ്ലാറ്റ്‌ഫോം വഴി പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി, പ്രതികൾ പൊലീസ് പിടിയിൽ

ഒടിടി പ്ലാറ്റ്‌ഫോം വഴി പണം നിക്ഷേപിച്ചാൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി, പ്രതികൾ പൊലീസ് പിടിയിൽ. സംഭവത്തിൽ  കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ബൈത്തുൽ നമസ് വീട്ടിൽ അറഫാസ് (27), കോഴിക്കോട് ഒളവണ്ണ സ്വദേശി നടുവത്ത് മിത്തൽ വീട്ടിൽ ജംഷാദ് (32) എന്നിവരെ തൃശ്ശൂർ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ ഓൺലൈൻ പ്ലാറ്റ് ഫോം  വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച്, തൃശ്ശൂർ സ്വദേശിയുടെ കയ്യിൽ നിന്നും 46 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തിരുന്നത്. കേസിൽ നാലു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആളുകളെ  പ്ലക്സ് ടിവി ഒടിടി പ്ലാറ്റ്‌ഫോം വഴി പണം നിക്ഷേപിക്കാൻ നിർബന്ധിക്കുകയും വൻ തുക ലാഭം വാഗ്ദാനം ചെയ്യുകയുമായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ALSO READ: വയനാട് ഉപതെരഞ്ഞെടുപ്പ്- പ്രിയങ്കാഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ പൊരിവെയിലിൽ സ്കൂൾ വിദ്യാർഥികളെ നിർത്തിയതായി ആക്ഷേപം, പ്രതിഷേധവുമായി എസ്എഫ്ഐ

തട്ടിപ്പിനിരയായവരിൽ നിന്നും സംഘം തട്ടിയെടുത്ത പണം പല ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിപ്പിച്ച് ഒരു ചെറിയ തുക മാത്രം തിരികെ നൽകുകയും ബാക്കിയുള്ളത് പിൻവലിച്ച് ഇരകളെ ചതിക്കുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്. സംഭവത്തിൽ സൈബർ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത പരാതിയിൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിൻെറ നേതൃത്വത്തിൽ കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ് ഐ കെ.എസ്. സൂരജ്, ഗ്രേഡ് എസ്ഐമാരായ ബിജു, മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീശൻ, സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News