കൊലക്കേസിൽ ഹാജരാകാനെത്തിയ പ്രതിയെ കോടതിക്കു മുന്നിൽവെച്ച് ഏഴംഗ സംഘം വെട്ടിക്കൊന്നു; 4 പേർ അറസ്റ്റിൽ

കൊലക്കേസിൽ കോടതിയിൽ ഹാജരാക്കാനെത്തിച്ച പ്രതിയെ കോടതി കവാടത്തിൽ വെച്ച് ഏഴംഗ സംഘം വെട്ടിക്കൊന്നു. സംഭവത്തിൽ 4 പേർ അറസ്റ്റിൽ. തിരുനെല്‍വേലി ജില്ലാകോടതിയുടെ കവാടത്തിൽ വെച്ചാണ് തമിഴ്നാട് കീഴനത്തം സ്വദേശി 25 കാരനായ മായാണ്ടിയെ ഒരു സംഘം വെട്ടിക്കൊന്നത്. സംഭവത്തിൽ രാമകൃഷ്ണന്‍, മനോരാജ്, ശിവ, തങ്ക മഹേഷ് എന്നിവരാണ് അറസ്റ്റിലായത്.

2023ല്‍ കീഴനത്തം പഞ്ചായത്ത് മെമ്പറായിരുന്ന രാജാമണിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയായിരുന്നു കൊല്ലപ്പെട്ട മായാണ്ടി. ഈ കേസിൽ അറസ്റ്റിലായിരുന്ന മായാണ്ടി പിന്നീട് ജാമ്യത്തിലിറങ്ങുകയും കേസിൽ ഹാജരാകുന്നതിനായി വെള്ളിയാഴ്ച കോടതിയിൽ ഹാജരാകുന്നതിനായി എത്തുകയുമായിരുന്നു.

ALSO READ: കര്‍ഷകര്‍ക്കെതിരെ കള്ളക്കേസുമായി യു പി സര്‍ക്കാര്‍; എസ്‌ഐയെ കൈയ്യേറ്റം ചെയ്‌തെന്നും ബൂട്ടിട്ട് ചവിട്ടിയെന്നും ആരോപണം

എന്നാൽ, രാവിലെ 10.15 ഓടെ കോടതി കവാടത്തിലെത്തിയ മായാണ്ടിയെ പെട്ടെന്നാണ് കാറിലെത്തിയ ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിനിടെ മായാണ്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുറകെ എത്തിയ സംഘം മായാണ്ടിയെ വെട്ടി വീഴ്ത്തി കടന്നു കളയുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മായാണ്ടി മരിച്ചു വീണു. ഇതിനു മുമ്പും മായാണ്ടിക്ക് നേരെ രണ്ട് തവണ വധശ്രമം ഉണ്ടായിട്ടുണ്ടെന്ന് സംഭവത്തിൽ കേസെടുത്ത പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News