‘കൈരളി ന്യൂസ് റിപ്പോര്‍ട്ടറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത് പ്രതിഷേധാര്‍ഹം; ഡിവൈഎഫ്‌ഐ

പത്തനംതിട്ട പന്തളത്ത് കൈരളി ന്യൂസ് വാര്‍ത്താ സംഘത്തെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ സുജു ടി. ബാബുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം നടത്തിയത്.

ALSO READ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താവുന്നതെന്ന് ഹൈക്കോടതി, നിര്‍മാതാവിന്റെ ഹര്‍ജി തള്ളി; റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഒരാഴ്ചത്തെ സാവകാശം കൂടി

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ഭയക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ തന്നെ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരം ആക്രമണം നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. പ്രതിപക്ഷ നേതാവിന് ചോദ്യങ്ങളെ ഭയമാണ് എന്നതിന് തെളിവാണ് ഈ സംഭവം.

ALSO READ: ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പട്ടിക; കേരളത്തിന് ചരിത്ര നേട്ടം

യൂത്ത് കോണ്‍ഗ്രസിന്റെ ഇത്തരം നടപടികള്‍ അത്യന്തം ജനാധിപത്യ വിരുദ്ധമാണെന്നും സംഭവത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായി പ്രതിഷേധിക്കുന്നെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News