അഭിമുഖത്തിനിടെ ക്യാമറക്ക് മുന്നിൽ എത്തിയ യുവാവിനെ തല്ലി; ഒടുവിൽ പ്രതികരണവുമായി മോഹൻലാൽ ചിത്രത്തിലെ നടി

മോഹന്‍ലാൽ നായകനായ ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ലക്ഷ്മി മഞ്ജു. പ്രശസ്ത നടന്‍ മോഹന്‍ ബാബുവിന്റെയും ചലച്ചിത്ര നിര്‍മാതാവ് വിദ്യാദേവിയുടെയും മകൾ കൂടിയാണ് ലക്ഷ്മി മഞ്ജു. അടുത്തിടെ മഞ്ജു ഒരു യുവാവിനെ തല്ലിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ലക്ഷ്മി മഞ്ജു. ദുബായില്‍ നടന്ന സൈമ അവാര്‍ഡിനിടെയുള്ള അഭിമുഖത്തിൽ ആണ് ക്യാമറയ്ക്കു മുന്നിലൂടെ കടന്നു പോയ യുവാവിനെ നടി തല്ലിയത്.

ALSO READ:ഇനിമുതല്‍ സ്റ്റാറ്റസുകള്‍ രണ്ടാ‍ഴ്ച വരെ കാണാം; അടിമുടി മാറ്റത്തിനൊരുങ്ങി വാട്‌സ്ആപ്പ്

എന്നാൽ ‘‘എന്റെ ജോലിക്കിടയിലേക്ക് അലക്ഷ്യമായി നുഴഞ്ഞു കയറിയാൽ ഫലം ഇതായിരിക്കും. ഞാൻ വെറുമൊരു നടി മാത്രമല്ല ഫ്രെയിമിനനുസരിച്ച് പ്രതികരിക്കുന്ന ആളു കൂടിയാണ്. പക്ഷേ വയലൻസ് ഒന്നിനും മറുപടി അല്ല എന്നും എനിക്കറിയാം.’’ ലക്ഷ്മി ഇതിനു എക്‌സിലൂടെ നൽകിയ മറുപടി. വിവാദങ്ങളോട് തമാശയോടെയായിരുന്നു നടിയുടെ പ്രതികരണം.

സൈമ അവാര്‍ഡിന് പങ്കെടുക്കുവാൻ എത്തിയ ലക്ഷ്മിയോട് അവതാരക റെഡ് കാര്‍പറ്റ് അഭിമുഖം നടത്തുകയായിരുന്നു. ഇതിനിടെ ഒരു യുവാവ് ക്യാമറക്ക് മുന്നിലൂടെ കടന്നുപോയത് നടിയെ പ്രകോപിതയായി അടിക്കുകയായിരുന്നു. വീണ്ടും ഒരാൾ കൂടി ക്യാമറയ്ക്കു മുന്നിലൂടെ വന്നെങ്കിലും ലക്ഷ്മിയുടെ പ്രതികരണം കണ്ട് അയാൾ മാറിപ്പോകുന്നതും വിഡിയോയിൽ കാണാം.

ALSO READ:വാല്‍പ്പാറ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ നടിക്കെതിരെ വിമർശനം ഉയര്‍ന്നു. ആരെയും കയ്യേറ്റം ചെയ്യാൻ നടിക്ക് അവകാശമില്ലെന്നും അങ്ങേയറ്റം ധിക്കാരപരമായ നടപടിയാണ് ലക്ഷ്മി ചെയ്തതെന്നുമാണ് സോഷ്യൽ മീഡിയയിലെ വിമർശനം.സിനിമകൾക്ക് പുറമെ ലാസ് വെഗാസ് എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയിലും ലക്ഷ്മി വേഷമിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News