എന്റെ നായികയായി അഭിനയിച്ചതിന്റെ പേരിൽ ആ നടിക്ക് ഒരുപാട് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു അവർ കാരണമാണ് ‍ഞാൻ നായക നടനായത്: ജഗദീഷ്

Jagadheesh

എനിക്ക് ഉർവശിയോട് വലിയ കടപ്പാട് ഉണ്ട് എന്റെ നായികയായി അഭിനയിച്ചതിൽ. എന്റെയും ശ്രീനിവാസന്റെയുമൊക്കെ നായികയായിട്ട് അഭിനയിച്ചതിന്റെ പേരില്‍ ഉര്‍വശിയെ ഒരുപാട് പരിഹസിച്ചിട്ടുണ്ട് എന്ന് നടൻ ജ​ഗദീഷ്. നാലരപ്പതിറ്റാണ്ടായി മലയാള സിനിമാ ലോകത്ത് നിറഞ്ഞുനില്‍ക്കുന്ന അഭിനേത്രിയാണ് ഉർവശി.

ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടിയാണ് ഉര്‍വശി. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന സിനിമയിലെ പ്രകടനത്തിലൂടെ നമ്മളെ അതിശയിപ്പിക്കുകയും. സിനിമയിലെ അഭിനയ മികവിന് കരിയറിലെ ആറാമത്തെ സംസ്ഥാന അവാര്‍ഡ് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട് നടി.

Also Read: അറക്കൽ മാധവനുണ്ണി ഇത്തവണയും തകർക്കും; വല്ല്യേട്ടന്റെ ടീസർ പുറത്ത്

മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ സാനിധ്യമറിയിച്ച നടിയെ പറ്റി സംസാരിക്കുകയായിരുന്നു ജ​ഗദീഷ് തനിക്ക് നായക നടനാവാനുള്ള ആത്മവിശ്വാസം തന്ന നടിയാണ് ഉർവശി എന്നും പറഞ്ഞു.

‘എനിക്ക് ഏറ്റവും അടുപ്പമുള്ള നായിക ഉര്‍വശിയാണ്. കാരണം എന്റെ പരിമിധികള്‍ അല്ലെങ്കില്‍ ഞാന്‍ ഒരു കൊമേഡിയനാണെന്ന ധാരണ മാറ്റിയിട്ട് അങ്ങനെയല്ല, കൊമേഡിയനല്ല യൂ കാന്‍ ബി എ ഹീറോ, യൂ ആര്‍ എ ഹീറോ എന്ന് പറഞ്ഞ് എനിക്ക് കോണ്‍ഫിഡന്‍സ് തന്നിട്ടുള്ളത് ഉര്‍വശിയാണ്.

കാരണം ഉര്‍വശി വളരെ സീനിയറായിട്ടുള്ള ഒരു നായികയാണ്. ടോപ്പ് ഹീറോയിനാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ പിന്നെ കമല്‍ഹാസന്‍ എന്നിവരുടെയൊക്കെ നായികയായി വന്ന ആളാണ് ഉര്‍വശി.

ശേഷം ജഗദീഷിന്റെ നായികയായിട്ട് വരുമ്പോള്‍ സിനിമാ മേഖലയില്‍ മുഴുവന്‍ സംസാരമായിരുന്നു. ഉര്‍വശി താഴേക്ക് പോയി, ജഗദീഷിന്റെ നായികയായി എന്നാണ് പലരും പറഞ്ഞത്. ആ സമയത്ത് അത് കാര്യമാക്കാതെ എന്റെ നായികയായിട്ട് ആറോ ഏഴോ സിനിമകള്‍ ചെയ്തു. ആ ഉര്‍വശിയോട് എനിക്ക് ജീവിതത്തില്‍ ഒരുപാട് കടപ്പാടുകളുണ്ട്.

അഭിനയ ജീവിതത്തിൽ പിന്തുണ നൽകിയ നടിയോടുള്ള കടപ്പാടാണ് ജ​ഗദീഷ് ഇപ്പോൾ വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News