സംസ്ഥാന സർക്കാറിന്റെ പാലക്കാട് ജില്ലയിലെ കരുതലും കൈത്താങ്ങും അദാലത്ത് ഇന്ന് ഒറ്റപ്പാലം താലൂക്കിൽ നടന്നു. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
പാലക്കാട് ജില്ലയിലെ രണ്ടാമത്തെ താലൂക്ക് അദാത്ത് ഒറ്റപ്പാലത്തെ ലക്കിടി യുണൈറ്റഡ് കൺവെൻഷൻ സെന്ററിൽ നടന്നു. അദാലത്തിൽ 725 പരാതികളാണ് ആകെ ലഭിച്ചത്. ഇതിൽ 404 പരാതികൾ നേരത്തെ ഓൺലൈൻ, അക്ഷയസെന്റർ മുഖേന ലഭിച്ചു. 321 പരാതികളാണ് അദാലത്തിൽ സജീകരിച്ച കൗണ്ടറുകൾ മുഖാന്തരം ലഭിച്ചത്. തത്സമയം ലഭിച്ച പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ മുഖേന ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കും.
ലഭിച്ച പരാതികളില്‍ 59 എണ്ണം അദാലത്തില്‍ പരിഗണിക്കാത്ത മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ പരാതികള്‍ നേരിട്ട് അതത് വകുപ്പുകളിലേക്ക് കൈമാറും. അദാലത്തില്‍ എം.എൽ.എ.മാരായ പി. മമ്മിക്കുട്ടി, കെ. പ്രേംകുമാർ, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര, എ.ഡി.എം കെ. മണികണ്ഠന്‍, ഒറ്റപ്പാലം സബ്കളക്ടർ ഡോ. മിഥുൻ പ്രേംരാജ്, വിവിധ വകുപ്പുകളിലെ ജില്ലാതല – താലൂക്ക്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here