യുവജന മന്ത്രിയാകാന്‍ താല്‍പ്പര്യമുണ്ടോ? യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് ഭരണാധികാരി

യുവജന മന്ത്രിയാകാന്‍ താല്‍പ്പര്യമുള്ള യുഎഇയിലെ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവയെ പ്രതിനിധീകരിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുക,യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുക എന്നിവയാണ് യുവജന മന്ത്രിയാകാനുള്ള യോഗ്യതയായി പറയുന്നത്.

ALSO READ:കലാമേന്മയും ജനപ്രിയതയും തന്റെ സിനിമകളോട് ഇണക്കി സമ്മാനിക്കുകയായിരുന്നു ഈ തിരുവല്ലാക്കാരൻ; കെ ജി ജോർജിന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി വി എൻ വാസവൻ

കൂടാതെ ജന്മനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അവബോധവും ഉണ്ടായിരിക്കണം. മാത്രവുമല്ല വിവേകത്തോടെയുള്ള സമീപനവും ധൈര്യവും രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ശക്തനും ആയിരിക്കണം എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. പിറന്ന മണ്ണിനെയും രാജ്യത്തെയും സേവിക്കുന്നതിനുളള അഭിനിവേശവും ഉണ്ടായിരിക്കണം.

ALSO READ:ഉമ്മൻചാണ്ടിയുടെ കാലത്തുണ്ടാക്കിയ വൈദ്യുതി കരാർ നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായിരുന്നു; എം എം മണി

യുവജന മന്ത്രിയാകാന്‍ കഴിവും യോഗ്യതയും സത്യസന്ധതയുമുള്ളവര്‍ അവരുടെ അപേക്ഷകള്‍ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ContactUs@moca.gov.ae എന്ന വിലാസത്തില്‍ അയയ്ക്കണം- അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News