സിവിൽ സർവീസ് മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു; പരീക്ഷ സെപ്റ്റംബര്‍ 20 ന്

Exam

സിവിൽ സർവീസ് മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യരായവര്‍ക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. സെപ്റ്റംബര്‍ 13 മുതല്‍ സെപ്റ്റംബര്‍ 29 വരെയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സമയം. അധികം വൈകാതെ തന്നെ ഡൗൺലോഡ് ചെയ്യണമെന്നാണ് അധികൃതരുടെ നിർദ്ദേശം. സെപ്റ്റംബര്‍ 20നാണ് മെയിന്‍ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

Also Read; കാലിക്കറ്റില്‍ എം.എഡ്; അപേക്ഷിക്കേണ്ട അവസാന തീയതി

ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം;

* ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
* അഡ്മിറ്റ് കാര്‍ഡ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
* സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ ലിങ്ക് ക്ലിക്ക് ചെയ്യുക
* രജിസ്റ്റര്‍ നമ്പര്‍ എന്റര്‍ ചെയ്യുക
* സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
* യുപിഎസ്‌സി മെയിന്‍സ് അഡ്മിറ്റ് കാര്‍ഡ് കാണാം
* അഡ്മിറ്റ് ഡൗണ്‍ലോഡ് ചെയ്യാം, ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കാം

Also Read; ഹൃദയം തൊട്ട്: അതിസങ്കീർണ ചികിത്സയായ കാർഡിയാക്‌ റിസിംഗ്രണിസേഷൻ വിജയകരമായി നടത്തി കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News