ആവേശപ്പോരാട്ടം ജാർഖണ്ഡിലും അവസാന ഘട്ടത്തിലേക്ക്. ജാർഖണ്ഡിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 43 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. 685 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ ജനഹിതമറിയുന്നത്. മുൻ മുഖ്യമന്ത്രി ചമ്പയ് സോറൻ, റാഞ്ചി മണ്ഡലത്തിൽ ഏറ്റുമുട്ടുന്ന വി.പി. സിങ്, മഹുവ മാജി അടക്കം പ്രമുഖർ മത്സര രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ റാഞ്ചിയിൽ റോഡ് ഷോ നടത്തിയിരുന്നു.
ALSO READ: ആവേശപ്പോരാട്ടത്തിന് കളമൊരുക്കി വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം..
ഏകീകൃത സിവിൽ കോഡും, ബംഗ്ലാദേശിലെ നുഴഞ്ഞുകയറ്റവും അടക്കം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചരണം ആയിരുന്നു എല്ലാ ഘട്ടത്തിലും ബിജെപിയുടേത്. ഗോത്ര മേഖലയ്ക്ക് സ്വാധീനമുള്ള സംസ്ഥാനത്ത് ആദിവാസി ഏതുവിധേനയും വോട്ടുകൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
അതേസമയം, ഗോത്ര വര്‍ഗ്ഗ മേഖലയില്‍ ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന ജന പിന്തുണയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യാ സഖ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here