വീട്ടുകാർ പ്രണയത്തിന് എതിർത്തു; ഇരയായത് 87കാരി; പ്രണയിതാക്കൾ അറസ്റ്റിൽ

പ്രണയബന്ധം 87-കാരിയായ ഒരു വൃദ്ധയുടെ കൊലപാതകത്തിൽ അവസാനിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഭചൌ നഗരത്തിൽ നടന്ന ഒരു സംഭവം. ജെതി ഗാല എന്ന 87-കാരിയാണ് കൊല്ലപ്പെട്ടത്.

തന്റെ അകന്ന ബന്ധത്തിലുള്ള രാധികയെന്ന് പെൺകുട്ടിയുമായി രാജു പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം കുടുംബം അംഗീകരിച്ചില്ല. തുടർന്ന് കുടുംബം എതിർത്തപ്പോൾ അതിന് കണ്ടെത്തിയ പോംവഴിയായിരുന്നു കൊലപാതകം. രാധികയുടെ അതേ ഉയരവും ഭാരവുമുള്ള ജെതിയെ ഇവർ കണ്ടെത്തുകയും ശേഷം കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കളയുകയെന്നതായിരുന്നു ലക്‌ഷ്യം.ശേഷം രാധികയെ ആരോ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളെ ധരിപ്പിച്ച് ഇവർ വിദേശത്തേക്ക് കടക്കാനുമായിരുന്നു പദ്ധതിയെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

also read: ‘അതെ, പലസ്തീന്‍ കേരളത്തിലാണ്…’ ഏഷ്യാനെറ്റ് ന്യൂസിന്റേത് മുതലാളിയെ പ്രീതിപ്പെടുത്തല്‍; വിമര്‍ശിച്ച് എം സ്വരാജ്

എന്നാൽ ഇതിന് മുമ്പ് തന്നെ ഇരുവരും പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ 87-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പ്രതികൾ കുറ്റസമ്മതം നടത്തി. മൃതദേഹം ട്രോളി ബാഗിലാക്കി പിതാവിന്റെ ഓഫീസിൽ മറച്ചുവച്ചതായും പ്രതിയായ രാജു പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനായി ജെതിയെ തെരഞ്ഞെടുക്കാനും ഇവർക്ക് കാരണമുണ്ടെന്ന് പൊലീസ് പറയുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ മക്കളെല്ലാം വിദേശത്താണ്. അപ്പോൾ ഇവർ വിദേശത്തേക്ക് കടക്കുന്നതുവരെ അന്വേഷണം ഉണ്ടാകില്ലെന്ന് ഇരുവരും കരുതി.

എന്നാൽ അയൽവാസികൾ ഇവരെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയതാണ് വഴിത്തിരിവായത്. സംഭവത്തിൽ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. പൊലീസ് വൃദ്ധ താമസിച്ചയിടത്ത് യാതൊരു തരത്തിലുള്ള പിടിവലിയുടെയും ലക്ഷണങ്ങൾ പൊലീസിന് കണ്ടെത്താനായില്ല. ഒന്നും മോഷണം പോയിട്ടുമില്ല. അങ്ങനെയായണ് പത്തംഗങ്ങളുള്ള വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയത്. ഇതിനിടെ അടച്ചിട്ട ഒരു ഓഫീസിൽ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നതായി വിവരം ലഭിച്ചു. ഇവിടെ എത്തിയപ്പോഴാണ് താക്കോൽ മകന്റെ കയ്യിലാണെന്ന് ഉടമ പറഞ്ഞത്. പൂട്ട് പൊളിച്ച് ബാഗ് പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.

also read: ‘ഉദയസൂര്യന്റെ നാട്ടില്‍ ഉദിച്ചുയര്‍ന്ന് വിഷ്ണു’; ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയ്ക്ക് വിദഗ്ദ്ധരുടെ അംഗീകാരവും പ്രശംസയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration