മദ്യപിച്ച് ലക്കുകെട്ട് വിവാഹം മറന്ന് വരന്‍, ബോധം തെളിഞ്ഞെത്തിയപ്പോള്‍ വിവാഹം ഒഴിഞ്ഞ് വധു

മദ്യപിച്ച് ലക്കുകെട്ടു കിടന്നാല്‍ ജീവിതത്തില്‍ എന്തൊക്കെ നഷ്ടം സംഭവിക്കും? മദ്യപിച്ച് ലക്കുകെട്ടാല്‍ എന്തെല്ലാം മറക്കും? എന്തും മറക്കും, വിവാഹം പോലും മറക്കുമെന്നാണ് ബിഹാറിലെ മദ്യപനായ ഒരു യുവാവിന് പറയാനുള്ളത്. ബിഹാറിലെ ഭഗവല്‍പൂരിലെ സുല്‍ത്താന്‍ഗഞ്ച് ഗ്രാമത്തിലാണ് സംഭവം.

അമിതമായി മദ്യപിച്ച് സ്വന്തം വിവാഹം പോലും വരന്‍ മറക്കുകയായിരുന്നു. വിവാഹ തലേന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് അമിതമായി മദ്യപിച്ചതാണ് വരന് വിനയായത്. സുല്‍ത്താന്‍ഗഞ്ചിലെ കതിര്‍മണ്ഡപത്തിലേക്ക് വരനും കുടുംബവും ഘോഷയാത്രയായാണ് വരേണ്ടത്. വധുവും ബന്ധുക്കളും കതിര്‍മണ്ഡപത്തില്‍ കാത്തിരുന്നിട്ടും വരനും മറ്റും എത്തിയില്ല. ഒടുവില്‍ കാത്തിരുപ്പ് മടുത്ത് വധുവും സംഘവും വീട്ടിലേക്ക് മടങ്ങി.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെയാണ് വരന് സ്വബോധം വന്നത്. ഒട്ടും സമയം കളയാതെ വരന്‍ വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി. എന്നാല്‍ വധു ഇയാളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. ഇതിന് പുറമെ വിവാഹാവശ്യങ്ങള്‍ക്കായി ചെലവാക്കിയ പണം തിരികെ നല്‍കണമെന്ന ആവശ്യം വധുവിന്റെ വീട്ടുകാര്‍ മുന്നോട്ടുവച്ചു. ഇതോടെ ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് പൊലീസെത്തിയാണ് തര്‍ക്കം പരിഹരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News