ജനങ്ങളും ഉദ്യോഗസ്ഥരും പരസ്പരം സഹകരിച്ച് കരുതലും കൈത്താങ്ങും പരിപാടി വിജയകരമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം; മുഖ്യമന്ത്രി

Pinarayi Vijayan

ചുവന്ന നാടയില്‍ സാധാരണ മനുഷ്യരുടെ ജീവിതങ്ങള്‍ കുരുങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പരിഷ്കാരങ്ങള്‍ 2016 മുതല്‍ നടപ്പില്‍ വരുത്തുകയുണ്ടായി. ആ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ‘കരുതലും കൈത്താങ്ങുംچ എന്ന പരിപാടിയ്ക്ക് ഇന്നു തുടക്കം കുറിച്ചിരിക്കുകയാണ്.

നിയമത്തെയും നടപടിക്രമങ്ങളെയും ജനങ്ങള്‍ക്ക് ഏറ്റവും പെട്ടെന്നു നീതി ലഭ്യമാക്കുന്നതിനുപയോഗിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പരിപാടിയില്‍ മന്ത്രിമാര്‍ നേരിട്ട് പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി.

Also Read: സ്മാര്‍ട്ട്സിറ്റിയുടെ ഭൂമി കേരളത്തിന്റെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കും; മുഖ്യമന്ത്രി

കരുതലും കൈത്താങ്ങും പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന താലൂക്ക് തല അദാലത്തുകളില്‍ 21 വിഷയങ്ങള്‍ കീഴില്‍ വരുന്നതും ജില്ലാ തലത്തില്‍ പരിഹരിക്കാവുന്നതുമായ പരാതികളാണ് പരിഗണിക്കുക. പരാതികള്‍ സമര്‍പ്പിക്കുന്നതിനും പരിശോധിക്കുന്നതിനുമായി karuthal.kerala.gov.in എന്ന പേരില്‍ സജ്ജീകരിച്ചിട്ടുണ്ട്. പരാതികള്‍ ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളില്‍ നേരിട്ടെത്തിയും സമര്‍പ്പിക്കാവുന്നതാണ്.

അദാലത്തുകള്‍ യാന്ത്രികമായ ഒരു സര്‍ക്കാര്‍ പരിപാടിയായി മാറാതെ നോക്കേണ്ട ഉത്തരവാദിത്തം പരാതികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. അവ കൃത്യമായി നടപ്പാക്കുന്നു എന്നു ഉറപ്പു വരുത്താന്‍ ജില്ലാ ഭരണ സംവിധാനത്തിനും കഴിയണം. ജനങ്ങളും ഉദ്യോഗസ്ഥരും പരസ്പരം സഹകരിച്ചുകൊണ്ട് കരുതലും കൈത്താങ്ങും പരിപാടി വിജയകരമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

Also Read: കേന്ദ്ര സര്‍ക്കാറിന്റെ പകപോക്കല്‍ സമീപനം വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും തുടരുകയാണ്; മുഖ്യമന്ത്രി

സംസ്ഥാനത്ത് ആദ്യമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ഭരണസമിതികളുടെ യോഗം ഒരേ സമയം ഇന്ന് ചേര്‍ന്നു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മാല്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനുമാണ് യോഗം ചേര്‍ന്നത്.

വരുന്ന മാര്‍ച്ച് 30 ഓടെ കേരളം സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം നടത്തും, ആയല്‍ക്കൂട്ടങ്ങള്‍ , ടൂറിസം കേന്ദ്രങ്ങള്‍, ഗ്രാമം, നഗരം, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഹരിതമാക്കുകയാണ് ഉദ്ദേശ്യം. ڊ
സാന്ത്വന പരിചരണരംഗത്ത് സംസ്ഥാനത്താകെ ഏകോപിതമായ മുന്നേറ്റം ഉണ്ടാക്കും. രോഗികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ എല്ലാവരെയും ഉള്‍ക്കൊളുന്ന എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാത്ത പരിചരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

2025 നവംബര്‍ ഒന്നിനുള്ളില്‍ സംസ്ഥാനം അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്താനാണ് തീരുമാനം. ഈ മൂന്നു വിഷയങ്ങളിലും വിപുലമായ ജനകീയ മുന്നേറ്റം സാധ്യമാക്കും. ഇക്കാര്യങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക യോഗം ചര്‍ച്ച ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News