പുക ഉയർന്നു; നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം ആണ് പുക ഉയരുന്ന സാഹചര്യത്തിൽ തിരിച്ചിറക്കിയത്.രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് ഇറക്കിയത്. അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്.വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്. വിമാനത്തിലെ 170 ഓളം യാത്രക്കാർ ദുബൈയിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ ഷാർജയിലേക്ക് പോയി.

also read: പിടി സെവനെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു; കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാൻ ശസ്ത്രക്രിയ നടത്തും

അതേസമയം, അടുത്തിടെ കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനവും തകരാറിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. മസ്കറ്റിലേക്ക് യാത്രക്കാരുമായി പോയ ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാലാവസ്ഥാ റെഡാറിനാണ് തകരാർ ഉണ്ടായതെന്നാണ് വിവരം. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ വിമാനത്തിന് കഴിയാതെ വന്നതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്.

also read: വാട്സ്ആപിലെ വിവരങ്ങൾ ചോർത്തുന്ന ആപ്ലിക്കേഷൻ; ‘സേഫ് ചാറ്റി’നെതിരെ മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News