നെടുമ്പാശ്ശേരിയിൽ നിന്നും ഉച്ചയ്ക്ക് രണ്ടു മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം യന്ത്ര തകരാറിനെ തുടർന്ന് റദ്ദാക്കി. ഏറെ നേരത്തെ ആശങ്കകൾക്ക് ശേഷമാണ് വിമാനം റദ്ദാക്കിയതായി അധികൃതർ അറിയിപ്പ് നൽകിയത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പേ യാത്രക്കാരെ വിമാനത്തിനുള്ളിൽ കയറ്റിയതിനു ശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്ന് അധികൃതർ കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ ഉടൻ വിമാനത്തിൽ നിന്നും പുറത്തിറക്കുകയായിരുന്നു. എന്നാൽ, തകരാറിലായ വിമാനം എപ്പോൾ പുറപ്പെടുമെന്നോ യാത്രികർക്ക് പകരം യാത്രാ സംവിധാനങ്ങൾ ഒരുക്കുന്നതിനോ ആദ്യഘട്ടത്തിൽ എയർ ഇന്ത്യ അധികൃതർ തയാറായിരുന്നില്ല.
ഇതോടെ മണിക്കൂറുകളോളം വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി. തുടർന്നാണ് അഞ്ച് മണിക്കൂറിന് ശേഷം വിമാനം റദ്ദാക്കിയതായി അധികൃതർ അറിയിക്കുന്നത്. യാത്രക്കാരെ എയർ ഇന്ത്യയുടെ മറ്റ് വിമാനങ്ങളിലെ സീറ്റൊഴിവ് അനുസരിച്ച് ദില്ലിയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനിടെ യാത്രക്കാർ അനുഭവിച്ച മാനസിക സംഘർഷത്തിനോ, ബുദ്ധിമുട്ടിനോ എയർ ഇന്ത്യയുടെ കൈവശം യാതൊരു പ്രതിവിധിയുമില്ലെന്നാണ് യാത്രക്കാർ കുറ്റപ്പെടുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here