കോഴയാരോപണം അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങൾക്ക് പിന്നിൽ ആരെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും തോമസ് കെ തോമസ് എം എൽ എ. മന്ത്രിയാകാൻ പോകുന്നു എന്ന ഘട്ടത്തിലാണ് പല വാർത്തകളും പുറത്തു വരുന്നത്, കുട്ടനാടിൻ്റെ വികസനം മാത്രമാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
‘കോവൂർ കുഞ്ഞുമോൻ്റെ മറുപടി മതി എല്ലാവരുടെയും വായ അടയ്ക്കാൻ. ആൻ്റണി രാജു നൽകിയ പരാതിയെപ്പറ്റി പാർട്ടി സംസ്ഥാന പ്രസിഡൻ്റിനോട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശരദ് പവാറിന് ഒപ്പമാണ് എല്ലായിപ്പോഴും. അജിത്ത് പവാർ പക്ഷം ഇന്നുവരെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല ‘-തോമസ് കെ തോമസ് എം എൽ എ പറഞ്ഞു.
Also read:ഹേമാ കമ്മറ്റി റിപ്പോർട്ട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി
മുഖ്യമന്ത്രി തന്നെ അവിശ്വസിക്കുമെന്ന് കരുതുന്നില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. കോഴ ആരോപണത്തെക്കുറിച്ച് പി സി ചാക്കോയോട് പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
News Summary- Thomas K Thomas MLA said that the allegations of bribery are baseless and the media should find out who is behind the allegations
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here