കൊല്ലം ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട ഡാഷ് ഇനത്തിൽപ്പെട്ട വളർത്തു നായ്ക്കളെ മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുത്തു. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്ക് മാറ്റിയ ഡാഷ് ജോഡികളെ ആവശ്യക്കാർക്ക് ദത്ത് നൽകും. ഇന്നു പുലർച്ചെ പ്രഭാത നടത്തക്കാരാണ് ഡാഷ് ഡോഗുകളെ കണ്ടത്.
പ്രദേശത്ത് നീക്കം ചെയ്യാനായി കൂട്ടി ഇട്ടിരുന്ന മാലിന്യങ്ങൾക്ക് സമീപമാണ് ഡാഷ് ജോഡികളെ കെട്ടിയിരുന്നത്. തെരുവ് നായ്ക്കൾ ഇവയെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ടുള്ള നായ്ക്കളുടെ ദയനീയ ദൃശ്യങ്ങൾ കൈരളി ന്യൂസ് പുറത്ത് വിട്ടു.
ALSO READ: ആശ്വാസ വാർത്ത, മധ്യപ്രദേശിൽ 140 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണ 10 വയസ്സുകാരനെ രക്ഷപ്പെടുത്തി
ഈ സംഭവം ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്റിനറി ഓഫീസർ ഡോക്ടർ ഷൈൻ്റെ നിർദ്ദേശ പ്രകാരമാണ് എസ്പിസിഎ പ്രതിനിധികളായ റിജുവും ഷിബുവും ആംബുലൻസ് ടീമും ബീച്ചിൽ എത്തി നായ്ക്കളെ ഏറ്റെടുത്തത്.
അതേസമയം, കൊല്ലം ബീച്ചിന് സമീപത്ത് താമസിക്കുന്ന ആളാണ് നായ്ക്കളുടെ ഉടമസ്ഥനെന്ന് സൂചനയുണ്ട്. ഓമന മൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here