പിറവം നേറ്റീവ് അസ്സോസിയേഷിന്റെ വാര്‍ഷിക സംഗമം ന്യൂയോര്‍ക്കിലെ കേരളം സെന്ര്‍ ഓഡിറ്റോറിയത്തില്‍വച്ച് ഒക്ടോബര്‍ 6 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പിറവത്തും പരിസരത്തും ഉള്ള സ്‌നേഹിതരുടെ ഒരു കൂട്ടായ്മയാണ് ഈ കുടുംബ സംഗമം. 29 വര്‍ഷങ്ങള്‍ പിന്നിട്ട അസോസിയേഷന്‍ പിറവം നിവാസികളുടെ ഒരു സൗഹൃദ സംഗമമാണ്.റവ :ഫാ . ചെറിയാന്‍ നീലാങ്കല്‍ എപ്പിസ്‌കോപ്പാ രക്ഷാധികാരിയായിട്ടുള്ള സംഗമത്തിന്റെ പ്രെസിഡെന്റ് മാത്യൂസ് പെരിങ്ങാമലയുടെ നേതൃത്വത്തില്‍ വാര്‍ഷിക സംഗമത്തിന്റെ വിജത്തിനായ് പ്രവര്‍ത്തിക്കുന്നു. പിറവത്തും പരിസരത്തും പല തരത്തിലുള്ള ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നടത്താന്‍ ഇക്കാലയിളവില്‍ പിറവം സംഗമത്തിനു കഴിഞ്ഞു. ‘പിറവത്തു എന്തുണ്ട് വിശേഷം’ പരിപാടിക്കു പുറമെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും , സ്‌നേഹ വിരുന്നോടെ പരിപാടികള്‍ സമാപിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here