പാർലമെന്‍റ് വർഷകാല സമ്മേളനം വെള്ളിയാഴ്ച സമാപിക്കും; അവസാന ദിനത്തിൽ മണിപ്പൂർ വിഷയത്തിൽ ചർച്ചയുണ്ടാകുമോയെന്ന് പ്രതിപക്ഷം

പാർലമെന്‍റ് വർഷകാല സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. വർഷകാല സമ്മേളനത്തിന്റെ അവസാന ദിനത്തിലെങ്കിലും മണിപ്പൂർ വിഷയത്തിൽ രാജ്യസഭയിൽ ചർച്ചയുണ്ടാകുമോ എന്നാണ് പ്രതിപക്ഷം അടക്കം ഉയർത്തുന്ന ചോദ്യം. മണിപ്പൂർ വിഷയത്തിൽ ഇനിയും കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ രാജ്യസഭയിൽ പ്രതിപക്ഷ ബഹളം ഉണ്ടായേക്കും. അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. മണിപ്പൂർ വിഷയത്തിൽ കൃത്യമായ മറുപടി നൽകാതെ പ്രതിപക്ഷത്തെ അവഹേളിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്നും ആരോപണമുയർന്നു.

also read: പുതുപ്പള്ളി തെരെഞ്ഞെടുപ്പ്; എൽ ഡി എഫ് സ്ഥാനാർഥിയെ തീരുമാനിക്കും

അതേസമയം കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ ഉയർത്തി പ്രതിപക്ഷം വെള്ളിയാഴ്ച സഭയിൽ പ്രതിഷേധിക്കും. ലോക്‌സഭയിലെ നടപടികൾ തടസ്സപ്പെടുത്തിയതിന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയെ ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. വ്യാഴാഴ്ച പാർലമെന്റിൽ ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയത്തിന് മറുപടിയായാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. പ്രിവിലേജസ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ സസ്പെൻഷൻ തുടരും അധിർ രഞ്ജൻ ചൗധരിയെ പുറത്താക്കിയ നടപടി ഇൻഡ്യ മുന്നണി ഇന്ന് ലോക്സഭയിൽ ചോദ്യം ചെയ്യും.

also read: സ്വാതന്ത്ര്യദിനത്തിൽ എസി ബസുകളിൽ ഒരു രൂപക്ക് യാത്ര ചെയ്യാം; ഓഫറുമായി ഗ്രീൻസെൽ മൊബിലിറ്റി

ചട്ടം 167 പ്രകാരം പോലും മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതാണ് രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് ഉള്ള പ്രധാന കാരണം. ഒന്നിലേറെ തവണ കക്ഷി നേതാക്കളുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് രാജ്യസഭാ അധ്യക്ഷൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. പാർലമെന്‍റ് അവസാനിച്ചാലും മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം പുറത്തേക്കും വ്യാപിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News