പ്രവാസികളുടെയും മുൻപ് പ്രവാസികളായിരുന്നവരുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടി. നേരത്തേ നവംബര്‍ 30 ആയിരുന്നു അവസാന തീയതി.
രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുകയും വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള കേരളത്തിലെ പ്രവാസികളുടെയും നേരത്തെ പ്രവാസികളായിരുന്നവരുടെയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്.
ALSO READ: ആകാശത്ത് വച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; കനേഡിയൻ പൗരനെ യാത്രക്കാർ ചേർന്ന് കെട്ടിയിട്ടു
ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 2024-25 അധ്യയന വർഷത്തിലെ ഒന്നാം വര്‍ഷ വിദ്യാർഥികൾക്കുമാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. അപേക്ഷകൾ www.scholarship.norkaroots.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി നൽകണം. പഠിക്കുന്ന കോഴ്സിനു വേണ്ട യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്കെങ്കിലും നേടിയവരുമാകണം അപേക്ഷകർ.
റഗുലർ കോഴ്സുകൾക്കും കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാനാകും. വിശദവിവരങ്ങൾ 0471-2770528/ 2770543/ 2770500 എന്നീ നമ്പറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെൻ്ററിൻ്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here