കേരളം നൽകിയ പിന്തുണയ്ക്ക് നന്ദി, മുഖ്യമന്ത്രിയെ ഹൃദയപൂർവ്വം സ്വീകരിച്ച് അർജന്റീന അംബാസഡർ

അർജന്റീനയെ നെഞ്ചിലേറ്റിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ദില്ലിയിൽ ഹൃദയപൂർവ്വം സ്വീകരിച്ച് അർജന്റീന അംബാസഡർ ഹ്യൂഗോ സേവ്യർ ഗോബി. ഫിഫ ലോക വേൾഡ് കപ്പിൽ കേരളം നൽകിയ പിന്തുണയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. മാനവ വികസന സൂചികയിലും സാമൂഹിക വികസന സൂചികയിലും മാതൃകയായ കേരളത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രകൃതി ഭംഗി ഏറെ ആകർഷിച്ചതായി ജി. 20 സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയ അനുഭവം പങ്കുവച്ച് അദ്ദേഹം പറഞ്ഞു.

മലയാളികൾ അർജന്റീനയെ ഏറെ സ്നേഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഫുട്ബോൾ കളിയോടുള്ള സ്നേഹം രാജ്യങ്ങളെ തമ്മിൽ അടുപ്പിക്കുന്ന നല്ല അനുഭവമാണിത്. അർജന്റീന ലോക ഫുട്ബോളിനു നൽകിയ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ഏറെ ഫുട്ബോൾ പ്രേമികൾ ഉള്ള കേരളത്തിൽ പുരുഷ – വനിതാ ടീമുകളെ പരിശീലിപ്പിക്കുന്നതിന് അർജന്റീനയുടെ സഹായം അദ്ദേഹം അഭ്യർത്ഥിച്ചു. അംബാസിഡറെ മുഖ്യമന്ത്രി കേരളത്തിലേയ്ക്ക് ക്ഷണിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാ അംബാഡർമാരെയും മുഖ്യമന്ത്രി കേരളം സന്ദർശിക്കുന്നതിന് ക്ഷണിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News