ഭക്ഷണം കഴിക്കുന്നതിനിടെ വെടിവെയ്പ്; ദമ്പതികൾ ആശുപത്രിയിൽ

SHOOT

ബിഹാറിലെ ജമുയിൽ ദമ്പതികൾക്ക് നേരെ വെടിവെയ്പ്. ധൗഘട്ട് സ്വദേശികളായ വിശാൽ സിങ്, ഭാര്യ നീലം ദേവി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റ ദമ്പതികൾ പട്നയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആറംഗ സംഘമാണ് വെടിയുതിർത്തത്. കുടുംബ പ്രശ്നമാണ് അക്രമത്തിനു കാരണമെന്ന് പൊലീസ് വിശദീകരിച്ചു.

also read :കളമശ്ശേരി കാര്‍ഷികോത്സവം മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

‘‘ഗിദ്ദ്ഹൗർ ബസാറിലെ കട അടച്ച് വീട്ടിലെത്തി വിശാൽ സിങ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ജനൽവഴി അക്രമി വെടിവച്ചത്. ശബ്ദം കേട്ട് മുറിയിലേക്ക് എത്തിയ വിശാലിന്റെ ഭാര്യ നീലം ദേവിക്കു നേരെയും അക്രമികൾ വെടിയുതിർത്തു. അക്രമിസംഘത്തിലെ ചിലർ മേൽക്കൂര വഴി വീടിനകത്ത് പ്രവേശിച്ചിരുന്നു”. സംഭവത്തെപ്പറ്റി പൊലീസ് പറഞ്ഞു.

കേസിലെ പ്രതികളിലൊരാളായ പ്രിയാൻഷു കുമാറിന്റെ അഞ്ചു വയസ്സുള്ള മകനെ വിശാലിന്റെ സഹോദരന്‍ കൊലപ്പെടുത്തിയതായി ആരോപണമുണ്ട്. 2022 ഒക്ടോബറിലായിരുന്നു സംഭവം. ഇതാണ് ഇരുകുടുംബങ്ങളും തമ്മിലുള്ള വൈരാഗ്യത്തിനു കാരണം. എന്നാല്‍ ഈ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

alos read :കൂടുതൽ ശക്തമായ ഇടപെടലുമായി മുന്നോട്ടുപോവും; ലഹരിമാഫിയയുടെ ആക്രമണത്തിൽ പരുക്കേറ്റ എക്സൈസ്‌ ഉദ്യോഗസ്ഥരെ സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News