2024ലെ കേരള പഞ്ചായത്ത് രാജ് ബില്ലും കേരളാ മുൻസിപ്പാലിറ്റി ബില്ലും നിയമസഭ പാസാക്കി

2024ലെ കേരള പഞ്ചായത്ത് രാജ് ബില്ലും കേരളാ മുൻസിപ്പാലിറ്റി ബില്ലും നിയമസഭ പാസാക്കി. 1994 ലെ കേരളാ പഞ്ചായത്ത് രാജ് ആക്ടിലെയും മുൻസിപ്പാലിറ്റി ആക്ടിലെയും ആറാം വകുപ്പിലെ മൂന്നാം ഉപവകുപ്പിലാണ് ഭേദഗതി. പഞ്ചായത്ത്- മുൻസിപ്പൽ ഭരണസമിതിയിലെ അംഗസംഖ്യ സംബന്ധിച്ച വ്യവസ്ഥകളിലാണ് മാറ്റമുണ്ടാവുക. കൊവിഡ് കാരണം പിൻവലിച്ച 2020ലെ ബില്ലാണ് ഇപ്പോൾ പാസാക്കിയതെന്നും, പ്രതിപക്ഷത്തിന് വിഷയത്തിൽ ചർച്ചയ്ക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും മന്ത്രി എംബി രാജേഷ്.

Also read:ലൈഫ് സയൻസ് പാർക്കിൽ ബയോടെക് ലാബും അഡ്മിൻ ബ്ലോക്കും പ്രവർത്തനസജ്ജമായി

ജനസംഖ്യാനുപാതികമായി വാർഡുകളുടെ എണ്ണവും അതിർത്തിയും പുതുക്കി നിശ്ചയിക്കുന്നതാണ് നിയമസഭ പാസാക്കിയ കേരള പഞ്ചായത്ത് രാജ് ബില്ലും കേരളാ മുൻസിപ്പാലിറ്റി ബില്ലും . 1994 ലെ കേരളാ പഞ്ചായത്ത് രാജ് ആക്ട്, മുൻസിപ്പാലിറ്റി ആക്ട് എന്നിവയിലെ ആറാം വകുപ്പിലെ മൂന്നാം ഉപവകുപ്പിലാണ് ഭേദഗതി വരുത്തിയത്. 2020ൽ നിയമസഭയിൽ ചർച്ച ചെയ്ത് പാസായ നിയമ ഭേദഗതിയാണ് ഇപ്പോൾ നിയമസഭ പാസാക്കിയത്.

ഭേദഗതി പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ ആദ്യ 15,000 ജനസംഖ്യയ്ക്ക് കുറഞ്ഞത് 13 വാർഡുകളും, തുടർന്ന് വരുന്ന ഓരോ 2,500 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 23 വാർഡുകളായിരിക്കും.ബ്ലോക്ക് പഞ്ചായത്തുകളിൽ ആദ്യത്തെ 1,50,000 ജനസംഖ്യയ്ക്ക് കുറഞ്ഞത് 13 വാർഡുകളും, തുടർന്ന് ഓരോ 25,000 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 23 വാർഡുകളുമായിരിക്കും. ഗ്രാമപഞ്ചായത്തിലും. ബ്ലോക്ക് പഞ്ചായത്തിലും കുറഞ്ഞ വാർഡുകളുടെ എണ്ണം 14ഉം കൂടിയത് 24ഉം ആയിരിക്കും.

Also read:നേരിടേണ്ടി വന്നത് പരിഹാസവും അപമാനവും; സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ

ജില്ലാ പഞ്ചായത്തുകളിൽ ആദ്യ 10 ലക്ഷം ജനസംഖ്യയ്ക്ക് കുറഞ്ഞത് 16 വാർഡുകള്‍ ഉണ്ടാകും. തുടർന്ന് ഓരോ ലക്ഷം ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 32 വാർഡുകളായിരിക്കും. കുറഞ്ഞ വാർഡുകളുടെ എണ്ണം 17ഉം, കൂടിയ വാർഡുകളുടെ എണ്ണം 33ഉം ആയിരിക്കും. മുൻസിപ്പാലിറ്റികളിൽ ആദ്യ 20,000 ജനസംഖ്യയ്ക്ക് കുറഞ്ഞത് 25 വാർഡുകളും, തുടർന്ന് 2,500 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 52 വാർഡുകള്‍ ഉണ്ടാകും. മുൻസിപ്പാലിറ്റികളിൽ കുറഞ്ഞ വാർഡുകളുടെ എണ്ണം 26ഉം, കൂടിയ വാർഡുകളുടെ എണ്ണം 53 ഉം ആയിരിക്കും.

കോർപറേഷനുകളിൽ ആദ്യ 4 ലക്ഷം ജനസംഖ്യയ്ക്ക് കുറഞ്ഞത് 55 വാർഡുകളും, തുടർന്ന് ഓരോ 10,000 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 100 വാർഡുകള്‍ ഉണ്ടാകും. കോർപറേഷനുകളിൽ കുറഞ്ഞ വാർഡുകളുടെ എണ്ണം 56ഉം, കൂടിയ വാർഡുകളുടെ എണ്ണം 101ഉം ആയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News