ഏറെക്കാലമായി തകര്‍ന്നു കിടക്കുന്ന ഷൊര്‍ണൂര്‍-ചെറുതുരുത്തി-കൊച്ചിന്‍പാലം ഇടതു സര്‍ക്കാരിന്റേതാക്കി മാറ്റി സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ കരിവാരി തേക്കാനുള്ള സാമൂഹിക വിരുദ്ധരുടെ ശ്രമം പൊളിഞ്ഞു.
ALSO READ: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിപ പരിശോധന ശക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍
122 വര്‍ഷം മുന്‍പ് 1902ല്‍ കൊച്ചി മഹാരാജാവ് പണികഴിപ്പിച്ച പാലമാണ് ഇടതു സര്‍ക്കാരിന്റേതാക്കി സര്‍ക്കാരിനെതിരെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നത്. എന്നാല്‍, പാലത്തിന്റെ നിര്‍മാണം സംബന്ധിച്ച് വസ്തുതകള്‍ പുറത്തു വന്നതോടെ പ്രചാരണം പാളി. കാലപ്പഴക്കം മൂലം 2011-ല്‍ തകര്‍ന്നു വീണ പാലവുമായി പൊതുമരാമത്ത് വകുപ്പിനോ, മന്ത്രിയ്‌ക്കോ യാതൊരു ബന്ധവും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here