വിമാനയാത്രക്കിടെ രണ്ടു വയസ്സുകാരി അബോധാവസ്ഥയിലായതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഡോക്ടർമാർ അടിയന്തിര ചികിത്സ നൽകി കുട്ടിയുടെ ജീവൻ രക്ഷിച്ചു. ജീവനക്കാർ അടിയന്തിര ചികിത്സ സന്ദേശം അറിയിച്ചതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന അഞ്ച് ഡോക്ടര്‍മാരാണ് ഓടിവന്നത്. അവരുടെ സമയോചിത ഇടപെടല്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചു. ബെംഗളുരു-ഡൽഹി വിസ്താര വിമാനത്തിൽ (യുകെ-814-എ) ഞായറാഴ്ചയാണ് സംഭവം.
also read :റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടർ പദവിയൊഴിഞ്ഞ് നിത അംബാനി
രണ്ട് വയസ്സുള്ള കുഞ്ഞിന് അടിയന്തര വൈദ്യസഹായം വേണമെന്ന സന്ദേശം വിമാനത്തിലുണ്ടായി. ആ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) അഞ്ച് ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിച്ചു. ഹൃദ്രോഗത്തിന് ശസ്ത്രക്രിയ ചെയ്ത കുഞ്ഞായിരുന്നു. വിമാനയാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി. കുഞ്ഞിന്‍റെ ശരീരം മരവിച്ച് നാഡിമിടിപ്പ് നിലച്ച അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി.
വിമാനത്തിനുള്ളില്‍ വെച്ചുതന്നെ കുഞ്ഞിന് പരിമിതമായ സാഹചര്യത്തില്‍ സിപിആര്‍ (കൃത്രിമ ശ്വാസോച്ഛ്വാസം) നല്‍കി. കുഞ്ഞിന്‍റെ രക്തചംക്രമണം പഴയതുപോലെ ആയി. അതിനിടെ വീണ്ടും ഹൃദയാഘാതമുണ്ടായത് ആരോഗ്യനില സങ്കീര്‍ണമാക്കി. എഇഡിയുടെ (ഓട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡിഫിബ്രിലേറ്റർ) സഹായത്തോടെ കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചു. ഇതെല്ലാം സംഭവിക്കുന്നതിനിടെ വിമാനം നാഗ്പൂരിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ശിശുരോഗ വിദഗ്ധന്‍റെ സഹായം തേടി കുഞ്ഞിന് ആവശ്യമായ ചികിത്സ ഉറപ്പാക്കി. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ ഡല്‍ഹി എയിംസ് എക്സില്‍ (ട്വിറ്റര്‍) പങ്കുവെച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here