കുട്ടിക്കുരങ്ങിനെ അടിച്ചു കൊന്നു, യുവാവിനെതിരെ പൊലീസ് കേസ് എടുത്തു

ഉത്തർപ്രദേശിൽ ഒരു കുട്ടിക്കുരങ്ങിനെ ക്രൂരമായി തല്ലിക്കൊന്നു. സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ഫൈസ്ഗഞ്ച് ബഹേതയിലെ ദാവ്രി ഗ്രാമത്തിലാണ് സംഭവം. കുട്ടികുരങ്ങിനെ വടി കൊണ്ട് അടിക്കുകയും പിന്നീട് ചതുപ്പിനുള്ളിൽ വലിച്ചെറിയുകയായിരുന്നു. കൃത്യം ചെയ്തതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിചിരുന്നു. വീഡിയോ വൈറലായതിനെ തുടർന്ന് ഇയാൾക്കെതിരെ പോലീസ് കേസ് എടുക്കുകയായിരുന്നു.

also read :‘എല്ലാത്തിനും നന്ദിയുണ്ട് മേജർ രവി സാർ’, ആര്യാസിൽ വച്ച് മേജർ രവിയും അനിയൻ മിഥുനും കണ്ടുമുട്ടിയപ്പോൾ

“മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം ദാവ്രി ഗ്രാമത്തിലെ ഒരാൾക്കെതിരെ ഞങ്ങൾ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി ഒളിവിലാണ്, അയാളെ പിടികൂടാൻ ശ്രമിക്കുകയാണ്.”ഫൈസ്ഗഞ്ച് ബഹേത എസ് എച്ച് ഒ സിദ്ധാന്ത് ശർമ്മ പറഞ്ഞു.

also read : യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം, പ്രായപൂർത്തിയാവാത്ത ഒരാളടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News