ചന്ദ്രയാൻ 3 യും പ്ര​ഗ്നാനന്ദയും; ഇന്ത്യയുടെ നേട്ടത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആദരം; അമ്മത്തൊട്ടിലെ കുഞ്ഞിന് ‘പ്രഗ്യാൻ ചന്ദ്ര’ എന്ന് പേരിട്ടു

ചന്ദ്രയാൻ 3 ദൗത്യവിജയത്തിനും ലോക ചെസ് ചാമ്പ്യൻഷിപ്പിൽ സമനില നേടിയ പ്ര​ഗ്നാനന്ദക്കും ആദരമർപ്പിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി. തിരുവനന്തപുരത്തെ ഹൈടെക് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട ആൺ കുഞ്ഞിന് ‘പ്രഗ്യാൻ ചന്ദ്ര’ എന്ന് സംസ്ഥാന ശിശുക്ഷേമ സമിതി പേരിട്ടു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപിയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച അമ്മത്തൊട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ഈ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ് പ്രഗ്യാൻ. പരിചരണത്തിനായി ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ച കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിൻറെ ദത്തെടുക്കൽ നടപടിക്രമങ്ങൾ തുടങ്ങേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.

also read: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടൻ ഏർപ്പെടുത്തില്ല; സാഹചര്യം ഒഴിവാക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

അമ്മത്തൊട്ടിൽ നിലവിലില്ലാത്ത പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ എംഎൽഎമാരുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്നും ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി വ്യക്തമാക്കി.

ജില്ലകളിൽ സ്പോൺസർമാരുടെ സഹായത്തോടെ മാറ്റി സ്ഥാപിക്കാവുന്ന കൂടുതൽ അമ്മത്തൊട്ടിലുകൾ സ്ഥാപിക്കും. ഹൈടെക് അല്ലാത്ത അമ്മത്തൊട്ടിലുകൾ പത്തു ലക്ഷത്തിൽ കൂടുതൽ രൂപ ചെലവഴിച്ച് ഹൈടെക് ആക്കും. കോഴിക്കോട് മുൻ എംഎൽഎ എ പ്രദീപ് കുമാർ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് ബീച്ച് ആശുപത്രിയിൽ അമ്മത്തൊട്ടിൽ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.

also read: യുകെയിൽ കാണാതായ ഇന്ത്യൻ യുവാവിനെ ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് എന്നീ ദത്തെടുക്കൽ കേന്ദ്രങ്ങളിലും എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ശിശുപരിചരണ കേന്ദ്രങ്ങളിലുമായി 141 കുട്ടികളാണ് നിലവിൽ പരിചരണയിലുള്ളതെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.ശിശുക്കളെ ഉപേക്ഷിക്കാൻ എത്തുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്താൻ ജില്ലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അമ്മത്തൊട്ടിൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News